ഡയസ്‌പോറ ഓഫ് മലപ്പുറം മല്‍ഹാര്‍ സീസണ്‍ 3: അക്ബര്‍ ഖാനും അനുശ്രീയും ഖത്തറില്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ മലപ്പുറം പ്രവാസികളുടെ പ്രഥമ പൊതുകൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) സംഘടിപ്പിക്കുന്ന ‘മല്‍ഹാര്‍ സീസണ്‍ 3 മലപ്പുറം ഹാര്‍മണി 2026’ സംഗീതോത്സവത്തിന് പ്രമുഖ പിന്നണി ഗായകന്‍ അക്ബര്‍ ഖാനും ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ താരം അനുശ്രീയും നേതൃത്വം നല്‍കും.

city exchange

സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതല്‍ അല്‍ വക്ര ഡി പി എസ് എം ഐ എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവം അരങ്ങേറുന്നത്. സംഗീതവും കലയും സൗഹൃദവും ഒരുമയും സമന്വയിപ്പിക്കുന്ന പരിപാടിയില്‍ അക്ബര്‍ ഖാനും അനുശ്രീയും അവതരിപ്പിക്കുന്ന ഗാനവിരുന്ന് പ്രധാന ആകര്‍ഷണമാകും.

ഡോം ഖത്തര്‍ ആറുമാസമായി നടപ്പിലാക്കിവരുന്ന ‘അമല്‍’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും പരിപാടിയില്‍ സംഘടിപ്പിക്കും. ലഹരിക്കെതിരെ സമൂഹത്തില്‍ ശക്തമായ സന്ദേശം ഉയര്‍ത്തുന്നതിനൊപ്പം യുവതലമുറയെ ആരോഗ്യകരമായ ജീവിതത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ മുന്നോട്ടുപോകുന്നത്.

ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ഡോം എക്‌സലന്‍സ് പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

- Advertisement -
Ad image

‘മലപ്പുറം ഹാര്‍മണി’ എന്ന പ്രമേയത്തില്‍ ഒരുക്കുന്ന കലാസന്ധ്യയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ഡോം ഖത്തര്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു. പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍, ജനറല്‍ സെക്രട്ടറി സിദ്ധിഖ് വാഴക്കാട്, ട്രഷറര്‍ സൗമ്യ പ്രദീപ്, ചീഫ് അഡൈ്വസര്‍ മഷ്ഹൂദ് വി സി, സീനിയര്‍ വൈസ് പ്രസിഡന്റ് സി കെ അബ്ദുല്‍ അസീസ്, സെക്രട്ടറി അബി ചുങ്കത്തറ എന്നിവരോടൊപ്പം മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

പരിപാടിയുടെ വിജയകരവും സുഗമവുമായ നടത്തിപ്പിനായി പൂര്‍ത്തിയാക്കേണ്ട അവസാനഘട്ട ക്രമീകരണങ്ങളും വിവിധ ചുമതലകളുടെ ഏകോപനവും യോഗം വിശദമായി വിലയിരുത്തി. യോഗത്തില്‍ സെക്രട്ടറിമാരായ സുരേഷ് പണിക്കര്‍ സ്വാഗതവും ഷംല ജാഫര്‍ നന്ദിയും പറഞ്ഞു

സ്പീഡ് ലൈന്‍ പ്രിന്റിംഗ് ഫാക്ടറി ടൈറ്റില്‍ സ്‌പോണ്‍സറായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മുഖേന മാത്രമായിരിക്കുമെന്നും രജിസ്‌ട്രേഷന്‍ പൂര്‍ണമായും അവസാനിച്ചതായും സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!