ചാലിയാര്‍ കപ്പ് ആള്‍ ഇന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പിന് അനുഭാവം പ്രകടിപ്പിച്ച് ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ചാലിയാര്‍ കപ്പ് ആള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ 2 സെപ്തംബര്‍ 29ന് വ്യാഴാഴ്ച വൈകിട്ട് ഏഴു മണി മുതല്‍ കോളജ് ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റിക് ഖത്തര്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. മത്സര നടത്തിപ്പിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചാലിയാര്‍ ദോഹ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

ദോഹയിലെ പ്രഗത്ഭ ഫുട്‌ബോള്‍ ക്ലബ്ബുകളായ സിറ്റി എക്‌സ്‌ചേഞ്ച് എഫ് സി, മിലാനോ എഫ് സി, ഓര്‍ബിറ്റ് എഫ് സി, ഫ്രൈഡേ എഫ് സി, ഖത്തര്‍ ഫ്രണ്ട്‌സ് മമ്പാട്, ചെറുവാടി അസോസിയേഷന്‍, എഫ് സി ബിദ്ദ, ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഫാര്‍മകെയര്‍ എഫ് സി, കടപ്പുറം എഫ് സി, ഒലെ എഫ് സി, തമിഴ് പസങ്കെ എഫ് സി, വാരിയേഴ്‌സ് എഫ് സി, സ്‌പൈക്കേഴ്‌സ് എഫ് സി, നസീം യുണൈറ്റഡ്, അല്‍ അനീസ് എഫ് സി എന്നീ പതിനാറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ടി എ ജെ ഷൗക്കത്ത്, അജയ്, സിദ്ദീഖ് വാഴക്കാട്, സി ടി സിദ്ദീഖ്, സെമില്‍ അബ്ദുല്‍ വാഹിദ്, ആരിഫ് തളങ്കര, നിയാസ് എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ് ഗ്രൂപ്പിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!