കെ വി അബ്ദുല്ലക്കുട്ടി ഹാജിക്ക് സേവന രത്‌ന പുരസ്‌ക്കാരം

Web Desk
1 Min Read

ദോഹ: എറണാകുളം കേന്ദ്രമായി കാല്‍ നൂറ്റാണ്ടു കാലമായി ജീവകാരുണ്യ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സര്‍വന്റസ് ഓഫ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ സേവന രത്‌ന അവാര്‍ഡ് കെ വി അബ്ദുല്ലക്കുട്ടി ഹാജിക്ക്. എറണാകുളം അബാദ് പ്ലാസ ഓഡിറ്റാറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം കെ സാനുമാസ്റ്റര്‍ അവാര്‍ഡ് സമ്മാനിച്ചു.

city exchange

ഖത്തറിലെ പ്രവാസി സാമൂഹിക സേവന രംഗത്ത് അരനൂറ്റാണ്ടു കാലമായി സജീവ സാന്നിധ്യമായ കെ വി അബ്ദുല്ലക്കുട്ടി ഹാജി തൃശുര്‍ ജില്ലയിലെ വടക്കേക്കാട് സ്വദേശിയാണ്.

1967 മുതല്‍ ഖത്തറിലുള്ള അബ്ദുല്ലക്കുട്ടി ഹാജി ഖത്തര്‍ ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലും ഫാലിഹ് നാസര്‍ ഫാലിഹ് ഫൗണ്ടേഷന്‍ ഗ്രൂപ്പ് ജനറല്‍ മാനേജറായും ജോലി ചെയ്തു.

- Advertisement -
Ad image

ഖത്തര്‍ മുനിസിപ്പാലിറ്റി, കൃഷി, നഗരാസൂത്രണ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം ജി സി സി രാജ്യങ്ങളുടെ സംയുക്ത സംരംഭമായ
ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടിംഗിലും സേവനമനുഷ്ഠിച്ചു.

ഖത്തര്‍ ദേശീയ സംരംഭമായ ഗ്രീന്‍ ഖത്തര്‍ ആന്റ് ക്ലീന്‍ ഖത്തര്‍ കാമ്പെയ്നിലെ ഒരു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനത്തിലൂടെ സ്വദേശികളെയും വിദേശികളെയും ഗ്രീന്‍ ഖത്തര്‍ ആന്റ് ക്ലീന്‍ ഖത്തര്‍ കാമ്പെയ്ന്‍ പ്രവര്‍ത്തന പങ്കാളിയാക്കുന്നതില്‍ സ്വദേശി സര്‍ക്കാരിന്റെയും വിദേശ എംബസികളുടെയും വിവിധ പ്രവാസി സംഘനകളുടെയും പുരസ്‌കാരം നേടിയിട്ടുണ്ട്.

ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍, എന്നിവയുടെ സ്ഥാപക അംഗം, സിജി ഖത്തറിന്റെ ആദ്യ ജനറല്‍ സെക്രട്ടറി, കേരള മുസ്‌ലിം എജ്യുക്കേഷണല്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വീസസ് സൊസൈറ്റി കേരള, പീപ്പിള്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആന്റ് ഇന്‍ക്ലൂസീവ് ഗ്രോത്ത് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തിനായുള്ള സാമൂഹിക സാംസ്‌കാരിക സേവനങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് മെമന്റോ നല്‍കി ആദരിച്ചിരുന്നു.

ചന്ദ്രികയുടെ ഖത്തറിലെ ആദ്യകാല ലേഖകനായിരുന്ന അബ്ദുല്ലക്കുട്ടി ഖത്തര്‍ ചന്ദ്രികാ റീഡേഴ്‌സ് ഫോറത്തെന്റേയും കെ എം സി സിയുടെയും സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

Share This Article
Leave a Comment
error: Content is protected !!