ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.

city exchange

ഷഹീന്‍ മജീദ് (പ്രസി), സക്കീര്‍ മൈന, നഹാസ് മൂസ്സ, റഷീദ് വാഴക്കാല (വൈസ് പ്രസി), ജസ്റ്റിന്‍ ജോണ്‍ (ജന സെക്ര), ഷിമ്മി വര്‍ഗ്ഗീസ്, റാഫി എടത്തല, ജോയ് ജോസ് മലയാറ്റൂര്‍, ഷെബി അബ്ദുല്‍ സലാം, നവാസ് ആലുവ, ഷെനീര്‍ ഷംസു (സെക്ര), ഹമീദ് (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍. ജൂട്ടസ്സ് പോള്‍ ചെയര്‍മാനും പരീത് പിള്ള ആലുവ, അബ്ബാസ് മണിയമ്പാറ എന്നിവര്‍ അംഗങ്ങളുമായ ഉപദേശക സമിതിയും രൂപീകരിച്ചു.

ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റിയുടെ അംഗത്വ കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റിയംഗം ജോണ്‍ ഗില്‍ബര്‍ട്ട് നിര്‍വ്വഹിച്ചു. കണ്‍വെന്‍ഷന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജോണ്‍ ഗില്‍ബര്‍ട്ട് അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

ജൂട്ടസ് പോള്‍, നിഹാസ് കോടിയേരി, നാസര്‍ വടക്കേകാട്, ജോര്‍ജ്ജ് അഗസ്റ്റിന്‍, ജോയ്‌പോള്‍, ഷഹീന്‍ മജീദ്, ജസ്റ്റിന്‍ ജോണ്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കോര്‍ഡിനേറ്റര്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷംസുദ്ദീന്‍ ഇസ്മയില്‍ സ്വാഗതവും ഹമീദ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!