

ദോഹ: കോഴിക്കോട് നന്തി സ്വദേശി ഖത്തറില്‍ നിര്യാതനായി. ഖത്തറില്‍ എലൈറ്റ് ഗ്രൂപ്പ് ജീവനക്കാരന്‍ റഊഫ് (ഓപ്പ്- 42) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

ഭാര്യ: ഷമീന. രണ്ട് മക്കളുണ്ട്. പിതാവ്: ഇരുപതാം മൈല്‍ കുറ്റിക്കാട്ടില്‍ കെ സി അബൂബക്കര്‍. മാതാവ്: ഫാത്തിമ.

ഹമ്മദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

