യൂത്ത് ലീഗ് കൗണ്‍സില്‍ മീറ്റും അനുസമരണവും പ്രാര്‍ഥനാ സദസ്സും

Web Desk
1 Min Read

പയ്യന്നൂര്‍: മുസ്‌ലിം യൂത്ത് ലീഗ് പയ്യന്നൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് കൗണ്‍സില്‍ മീറ്റും സംസ്ഥാന മുസ്‌ലിം ലീഗ് ഉപാധ്യക്ഷന്‍ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അനുസ്മരണാര്‍ഥം പ്രാര്‍ഥനാ സദസ്സും സംഘടിപ്പിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ ടി സഹദുളള ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി കെ ഷബീര്‍ അധ്യക്ഷത വഹിച്ചു.

city exchange

വി കെ പി ഇസ്മായില്‍, കോച്ചന്‍ ലത്തീഫ്, എസ് കെ നൗഷാദ്, മുഹമ്മദ് പാലക്കോട്, പി സി ഫായിസ്, മുഫീദ് ഖാലിദ്, ഫായിസ് കവ്വായി, വി കെ പി ഖാലിദ്, ഉനൈസ് തായിനേരി തുടങ്ങിയവര്‍ സംസാരിച്ചു.
ഷമ്മാസ് പാലത്തറ സ്വാഗതവും ശെരീഫ് പെരുമ്പ നന്ദിയും പറഞ്ഞു.

പയ്യന്നൂര്‍ മുന്‍സിപ്പല്‍ യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികളായി ശെരീഫ് പെരുമ്പ (പ്രസിഡണ്ട്), ടി സി അഷ്‌റഫ് കവ്വായി, ഇസ്മായില്‍ വെള്ളൂര്‍, റാഷിദ് പാലത്തറ (വൈസ് പ്രസിഡണ്ടുമാര്‍), റംഷീദ് പാലത്തറ (ജനറല്‍ സെക്രട്ടറി), ജുനൈദ് കാറമ്മേല്‍, എം ടി പി റമീസ് വെള്ളൂര്‍, മുഹമ്മദ് റംഷാദ് തായിനേരി (സെക്രട്ടറിമാര്‍), ഇബ്രാഹിം കവ്വായി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!