കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

Web Desk
1 Min Read

കൊണ്ടോട്ടി: കനത്ത മഴയിലും വെള്ളക്കെട്ടിലും വീട് തകര്‍ന്ന് ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ മരിച്ചു. കരിപ്പൂര്‍ മാതാകുളം മുണ്ടാട്ടുപാടത്താണ് സംഭവം.

city exchange

ചേന്നാരി മുഹമ്മദ് കുട്ടിയുടെ വീടാണ് തകര്‍ന്നത്. മുഹമ്മദ് കുട്ടിയുടെ മകള്‍ സുമയ്യയുടെ മക്കളായ റിന്‍സാന (ഏഴു മാസം), റിസാന (എട്ട്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അപകടം. രണ്ടു കുട്ടികളേയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീടിനു മുകളില്‍ മതിലിടിഞ്ഞ് മണ്ണും കല്ലും വീണാണ് വീട് തകര്‍ന്നത്. വീടിന് സമീപത്തെ മതില്‍ക്കെട്ട് തകര്‍ന്ന് കനത്ത മഴയില്‍ ഇവരുടെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

- Advertisement -
Ad image

ഉമ്മയുടെ വീട്ടിലേക്ക് വിരുന്നെത്തിയ കുട്ടികള്‍ ഉറങ്ങിക്കിടന്ന മുറി തകര്‍ന്നുവീഴുകയായിരുന്നു. വീട്ടിലുള്ളവര്‍ പ്രഭാത പ്രാര്‍ഥനയ്ക്കായി നേരത്തെ എഴുന്നേറ്റതിനാലാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അബുവാണ് കുട്ടികളുടെ പിതാവ്.

Share This Article
Leave a Comment
error: Content is protected !!