ശൈഖ് ഹമദ് വിവര്‍ത്തന സാംസ്‌ക്കാരിക പരിപാടി തായ്‌ലന്റില്‍ നടത്തി

Web Desk
1 Min Read

ബാങ്കോക്ക്: ശൈഖ് ഹമദ് വിവര്‍ത്തനത്തിനും അന്താരാഷ്ട്ര ധാരണയ്ക്കുമുള്ള അവാര്‍ഡ് തായ്ലന്‍ഡില്‍ നിരവധി യോഗങ്ങളും സാംസ്‌കാരിക പരിപാടികളും നടത്തി.

city exchange

മതപരമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികള്‍ നടത്തുന്ന പ്രമുഖ തായ് ടിവി ചാനല്‍ സന്ദര്‍ശിക്കുന്നതിനു പുറമേ നിലവില്‍ 100 അംഗങ്ങള്‍ ഉള്‍പ്പെടുന്ന അറബ് സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ അറബി- തായ് നിഘണ്ടു ഒരുക്കുന്നതിനുള്ള ശ്രമത്തെക്കുറിച്ച് പഠിക്കുന്നതിനായി മതപഠന സ്‌കൂളിലേക്കുള്ള സന്ദര്‍ശനവും പര്യടനത്തില്‍ ഉള്‍പ്പെടുന്നു.

പ്രതിനിധി സംഘം സെന്‍ട്രല്‍ ഇസ്ലാമിക് കൗണ്‍സില്‍ ഓഫ് തായ്ലന്‍ഡില്‍ സന്ദര്‍ശനം നടത്തുകയും തായ്ലന്‍ഡിലെ മുതിര്‍ന്ന വിവര്‍ത്തകരില്‍ ഒരാളായ ശൈഖ് ഉല്‍ ഇസ്ലാം മുഹമ്മദ് ജലാലുദ്ദീന്‍ ഇബ്നു ഹുസൈനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. യോഗത്തില്‍ തായ്ലന്‍ഡിലെ മുസ്ലിംകളുടെ ചരിത്രം ചര്‍ച്ച ചെയ്തു.

ശൈഖ് ഉല്‍ ഇസ്ലാം ഓഫ് തായ്ലന്‍ഡ് പ്രസിദ്ധീകരിച്ച നിരവധി പ്രധാനപ്പെട്ട മതഗ്രന്ഥങ്ങള്‍ തായ്ലന്‍ഡ് മുഹമ്മദ് ജലാലുദ്ദീന്‍ ഇബ്നു ഹുസൈന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

- Advertisement -
Ad image

തായ് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര, ഗവേഷണ, നവീകരണ മന്ത്രാലയവുമായി സഹകരിച്ച്, ക്രിര്‍ക്ക് സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് കോളേജ് ബാങ്കോക്കില്‍ ശൈഖ് ഹമദ് അവാര്‍ഡ് ഫോര്‍ ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് എന്ന വിഷയത്തില്‍ സമ്മേളനം നടന്നു.

സ്വതന്ത്ര ചിന്ത, സമാധാനം, സഹിഷ്ണുത എന്നിവയുടെ കീഴില്‍ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ശക്തമായ ഉപകരണമായി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അന്താരാഷ്ട്ര കാര്യങ്ങളുടെ വൈസ് പ്രസിഡന്റും ക്രിര്‍ക്ക് സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് കോളേജ് ഡീനുമായ പ്രൊഫ. ഡോ. ജരന്‍ മാലുലീം ഊന്നിപ്പറഞ്ഞു.

തായ്ലന്‍ഡിലെ ആദ്യത്തെ വിവര്‍ത്തനം ചെയ്ത പുസ്തക പ്രദര്‍ശനം നടന്നു. അറബിയില്‍ നിന്ന് തായ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത 200-ലധികം കൃതികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!