കാസറഗോഡ് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന് തുടക്കമായി

Web Desk
1 Min Read

ദോഹ: സേവന പാതയില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തീകരിക്കുന്ന കാസറഗോഡ് മുസ്ലിം ജമാഅത്ത് ഖത്തര്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ദോഹ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജനബാഹുല്യം കൊണ്ട് മികവുറ്റതായി.

city exchange

പരിപാടി ജമാഅത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്ന സി എ അബൂബക്കര്‍ ചെങ്കളയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രാര്‍ഥനയോടെയാണ് ആരംഭിച്ചത്. പ്രസിഡന്റ് ലുഖ്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു.

വേള്‍ഡ് കെ എം സി സി വൈസ് പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തിന്റെ കീഴില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

ഈ കാലയളവില്‍ ജമാഅത്ത് സംഘടിപ്പിച്ച പരിപാടികളെ സദസ്സിന് മുമ്പാകെ ജമാഅത്തിന്റെ നല്‍വഴികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സ്വാഗതസംഘം ചെയര്‍മാന്‍ യുസുഫ് ഹൈദര്‍ വിശദീകരിച്ചു. സിജി ഹ്യൂമന്‍ റിസോഴ്‌സ് അംഗം നിസാര്‍ പെര്‍വാഡ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിന് നേതൃത്വം നല്‍കി. സമകാലിക സാഹചര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട വിഷയത്തെ ആസ്പദമാക്കി അദ്ദേഹം സംസാരിച്ചു.

- Advertisement -
Ad image

പരിപാടിയില്‍ സാദിഖ് പാക്യര, സമീര്‍ ഉടുമ്പുതല, സിദ്ദിഖ് മണിയമ്പാറ, നാസര്‍ കൈതക്കാട്, സഗീര്‍, അബ്ദുല്‍ കയ്യും മാളിക എന്നിവര്‍ അതിഥികളായി പങ്കെടുത്തു. മന്‍സൂര്‍ മുഹമ്മദ്, അബ്ദുല്ല ത്രീസ്റ്റാര്‍, ഹാരിസ് പി എസ്, റഫീഖ് കുന്നില്‍, ഹാരിസ് എരിയാല്‍, അലി ചെരൂര്‍, ബഷീര്‍ ചെര്‍ക്കള, ഫൈസല്‍ ഫില്ലി, ബഷീര്‍ കെ എഫ് സി, ഷാകിര്‍ കാപ്പി, ഹാരിസ് ചൂരി, അഷ്റഫ് കുളത്തുങ്കര, ജാഫര്‍ കല്ലങ്ങാടി, ഷാനിഫ് പൈക, ജാഫര്‍ പള്ളം, റിസ്വാന്‍ പള്ളം, സാബിത്ത് തുരുത്തി, മഹ്റൂഫ്, മഹമൂദ് മാര, മഹ്ഫൂസ്, ഷകീബ് എം പി, അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ആദം കുഞ്ഞി തളങ്കര സ്വാഗതവും ട്രഷറര്‍ ബഷീര്‍ സ്രാങ്ക് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!