

ദോഹ: പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റ് മുന്‍തസ ബ്രാഞ്ചിന്റെ മൂന്നാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. റീട്ടയ്ല്‍ ഹെഡ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് ഹാഷിം, ബ്രാഞ്ച് മാനേജര്‍ ഹാരിസ്, മറ്റു ജീവനക്കാര്‍ എന്നിവര്‍ വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു.

വാര്‍ഷികത്തോടനുബന്ധിച്ച് മികച്ച ഓഫറുകളും കൈനിറയെ സമ്മാനങ്ങളുമാണ് പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഫാമിലി ആന്റ് കിഡ്‌സിനു വേണ്ടി നിരവധി മത്സരങ്ങളും ഒരുക്കിയിരിക്കുന്നു. 500 റിയാല്‍ പര്‍ച്ചേസ് ചെയ്താല്‍ സ്പിന്നിങ് വീല്‍ കോണ്ടെസ്റ്റിലൂടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കാനും ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുവാനും, മൈ പാരീസ് പോയിന്റുകള്‍ നേടുവാനും ഉള്ള സുവര്‍ണ അവസരം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

മെയ് 12ന് ആരംഭിക്കുന്ന പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റ് മുന്‍തസ വാര്‍ഷകി ഓഫറുകള്‍ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് റീട്ടയ്ല്‍ ഹെഡ് ഹാഷിം അഭിപ്രായപ്പെട്ടു.
