

ദോഹ: ലോക തൊഴിലാളി ദിനത്തിന്റെ ഭാഗമായി ഐ സി ബി എഫ് രംഗ് തരംഗില്‍ നീലിമ ഹോട്ടലിലെ അബ്ദുല്‍ കരീമിനെ ആദരിച്ചു. നീണ്ട 39 വര്‍ഷമായി അബ്ദുല്‍ കാദര്‍ നീലിമയില്‍ ജോലി ചെയ്യുന്നുണ്ട്.


ഏഷ്യന്‍ ടൗണ്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉപഹാരം കൈമാറി. പരിപാടിയില്‍ ഷാനവാസ് ബാവ, ദീപക് ഷെട്ടി, പി എന്‍ ബാബുരാജന്‍, ഇ പി അബ്ദുറഹ്മാന്‍, പി എന്‍ ബാബുരാജന്‍, റഊഫ് കൊണ്ടോട്ടി, എ പി മണികണ്ഠന്‍, സിയാദ് ഉസ്മാന്‍, ജാഫര്‍ തയ്യില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അബ്ദുല്‍ കരീം ആദരിക്കപ്പെട്ടതില്‍ നീലിമ ഹോട്ടല്‍ എം ഡി നാസര്‍ നീലിമ, മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും ആഹ്ലാദം പ്രകടിപ്പിച്ചു.
