ലഹരിക്കെതിരെ വിവിധ പരിപാടികളുമായി ഐപാക്

Web Desk
1 Min Read

ദോഹ: ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി ലഹരിക്കെതിരെ വിവിധ പരിപാടികകള്‍ നടത്തി. ഇന്ത്യന്‍ ഫര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ (ഐപാക്)ന്റെ ആഭിമുഖ്യത്തില്‍ ഖത്തറിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തികൊണ്ട് ചിത്രരചനാ മത്സരം, ലഘുലേഖ വിതരണം, ബോധവത്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.

city exchange

ലഹരിക്കടത്ത് തടയുക എന്ന ഉദ്ദേശത്തോടെ ഇന്ത്യന്‍ ഫര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ നടത്തുന്ന പരിപാടികള്‍ സമൂഹത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്നും ഇതിലൂടെ ലഹരിയുടെ ലഭ്യത കുറഞ്ഞുവരുമെന്നും ഐ സി ബി എഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് എം എ ബഷീര്‍ പറഞ്ഞു.

ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ചിത്രരചനാ മത്സര വിജയികളെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ വി എം ഉണ്ണി പ്രഖ്യാപിച്ചു.

മൂന്നു മുതല്‍ ആറു വയസ്സ് വരെയുള്ള കുട്ടികളുടെ കളറിങ് മത്സരത്തില്‍ ഒന്നാം സ്ഥാനം നിഹാന്‍ ഷാനവാസും രണ്ടാം സ്ഥാനം ഷദലിന്‍ ശിഹാബും മൂന്നാം സ്ഥാനം ഇഷ ഷെറീഷ് അബ്ദുറഹ്മാനും കരസ്ഥമാക്കി.

- Advertisement -
Ad image

ഏഴു വയസ്സ് മുതല്‍ 11 വയസ്സ് വരെ ഉള്ള ചിത്രരചന മത്സരത്തില്‍ ഒന്നാം സ്ഥാനം ഷയാന്‍ ശനീബും രണ്ടാം സ്ഥാനം ഷനും ഷെഫിനും മൂന്നാം സ്ഥാനം ദ്രുവ് പ്രസാദും കരസ്തമാക്കി.

12 മുതല്‍ 18 വരെ ഉള്ള പോസ്റ്റര്‍ ഉണ്ടാക്കുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം ഷെസ ഷാനവാസും രണ്ടാം സ്ഥാനം ഹയ മെഹ്‌സിന്‍ മന്‍സൂറും മൂന്നാം സ്ഥാനം പൂജിത സെന്തിലും കരസ്ഥമാക്കി.

മത്സര പരിപാടികള്‍ക്ക് സഫീര്‍ വയനാട്, പ്രസാദ്, സുലൈമാന്‍ അസ്‌കര്‍ തളങ്കര, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, ഹനീഫ് പേരാല്‍, അമീര്‍ അലി, സമീര്‍ കെ ഐ, ഷാനവാസ്, അല്‍ത്താഫ്, അക്ബര്‍ വാഴക്കാട്, സജീര്‍, ജാഫര്‍ വക്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!