

ദോഹ: ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗവും പുതിയ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞടുപ്പും നടന്നു. യോഗത്തില്‍ ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു

. 2022- 2024 വര്‍ഷത്തെ ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫിസര്‍ ടി ടി നൗഷീര്‍ നിയന്ത്രിച്ചു. ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക ബജറ്റ് എന്‍ജിനീയര്‍ ഡാനിഷ് മഞ്ചേരി അവതരിപ്പിച്ചു. ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ മില്ലത്ത് സാന്ത്വനം കണ്‍വീനറായി അബ്ദുല്‍ സമദ് പെരിന്തല്‍മണ്ണ, ഗഫൂര്‍ പെരുന്തല്ലൂര്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ഡിസംബര്‍ 28, 29, 30 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന ഐ എന്‍ എല്‍ സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ ഐ എം സി സിയിലെ മലപ്പുറം ജില്ലയില്‍ നിന്നുള്ള വിവിധ മണ്ഡലങ്ങളിലെ പ്രതിനിധികളോട് ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സിക്രട്ടറി ജാബിര്‍ ബേപ്പൂര്‍ അഭ്യാര്‍ഥിച്ചു. ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികളായ മുസ്തഫ കബീര്‍ കാഞ്ഞങ്ങാട്, മുനീര്‍ മേപ്പഴൂര്‍ എന്നിവര്‍ സംസാരിച്ചു.
എഞ്ചിനീയര്‍ അസിം കല്‍പകഞ്ചേരി യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.

