

കോഴിക്കോട്: മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ അപകടപ്പെടുത്തുമെന്ന് ശശി തരൂര്‍ എം പി. ഫാറൂഖ് കോളേജില്‍ സംഘടിപ്പിച്ച അബ്ബുസ്സബാഹ് എക്സ്റ്റന്‍ഷന്‍ ലെക്ചറില്‍ നാളത്തെ ഇന്ത്യ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ എന്തു കഴിക്കണമെന്നും ഏത് വസ്ത്രം ധരിക്കണമെന്നും സര്‍ക്കാര്‍ തീരുമാനിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. വൈരുദ്ധ്യങ്ങളെ അംഗീകരിച്ചു സഹിഷ്ണുതയോടെ ജീവിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. എന്നാല്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുത ആശങ്കയുളവാക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളെപ്പോലെ ഇന്ത്യയെ മാറ്റുക എന്നതായിരിക്കരുത് നമ്മുടെ നയം. മാറുന്ന കാലത്തിന് അനുസരിച്ച മാറ്റങ്ങള്‍ക്ക് പുതുതലമുറ പ്രാപ്തരാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.
ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ എം നസീര്‍ അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജിങ്ങ് കമ്മറ്റി പ്രസിഡന്റ് പി കെ അഹമ്മദ്, മാനേജര്‍ സി പി കുഞ്ഞഹമ്മദ്, ഫോസ പ്രസിഡണ്ട് കെ കുഞ്ഞലവി, സിക്രട്ടറി ഡോ. പി പി യുസഫലി തുടങ്ങിയവര്‍ സംസാരിച്ചു.
