വയനാട്ടില്‍ അന്തര്‍ദേശീയ വ്യാപാര മേളയും ഗ്രീന്‍ ഫിലിം ഫെസ്റ്റിവലും മാര്‍ച്ച് അഞ്ചു മുതല്‍

Web Desk
2 Min Read

കോഴിക്കോട്: വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വ്യാപാരമേള മാര്‍ച്ച് അഞ്ചു മുതല്‍ 13 വരെ വയനാടിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സഹ്യാദ്രി 2022 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ മൂന്ന് അന്തര്‍ദേശീയ മേളകളാണ് നടക്കുക. പശ്ചിമഘട്ട അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍, പശ്ചിമഘട്ട അന്തര്‍ദേശീയ കോണ്‍ക്ലേവ്, പശ്ചിമഘട്ട അന്തര്‍ദേശീയ പ്രദര്‍ശനം എന്നിങ്ങനെ മൂന്നുമേളകളാണ് നടക്കുന്നത്.

city exchange

കല്‍പ്പറ്റ, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ നടക്കുന്ന മേളകളില്‍ കേന്ദ്രമന്ത്രിമാരായ ഭൂപീന്ദര്‍ യാദവ്, ജി കിഷന്‍ റെഡ്ഡി, പശുപതി കുമാര്‍ പരസ്, വി മുരളീധരന്‍, ഡോ. എല്‍ മുരുകന്‍, രാഹുല്‍ ഗാന്ധി എം പി, നീതി ആയോഗ് സി ഇ ഒ അമിതാബ് കാന്ത് എന്നിവരും സംസ്ഥാന മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എം കെ ശശീന്ദ്രന്‍ എന്നിവരും പങ്കെടുക്കുമെന്ന് സംഘാടകസമിതി സി ഇ ഒ കൂടിയായ മില്‍ട്ടണ്‍ഫ്രാന്‍സിസ് പറഞ്ഞു.

ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ ഗവര്‍ണമാര്‍, കേരള മുള്‍പ്പെടെയുള്ള രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരെയും പങ്കെടുപ്പിക്കും. പ്രമുഖരായ കമ്പനികളും മേധാവികളും കോണ്‍ക്ലേവിലും എക്‌സ്‌പോയിലും പങ്കെടുക്കും. പശ്ചിമഘട്ട ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്കായി ബീ ടൂ ബി മീറ്റിംഗുകളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ഇതോടനുബന്ധിച്ച് പശ്ചിമഘട്ട അന്തര്‍ദേശീയ ഗ്രീന്‍ ഫിലിം ഫെസ്റ്റിവലും വേറിട്ട പ ിപാടിയായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. പരിസ്ഥിതി സിനിമകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ഫീച്ചര്‍ ഫിലിമുകള്‍ തുടങ്ങിയവയിലായി ഇരുപതു രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിനിമകളുമാണ് ഫെസ്റ്റിവലിലുണ്ടാകുക. രാജ്യത്തിനകത്തും പുറത്തുനിന്നുമായി പ്രമുഖ സിനിമാ താരങ്ങളും സംവിധായകരും അതിഥികളായി എത്തും.

- Advertisement -
Ad image

വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സിനെകൂടാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ വിവിധ കമ്പനികളും പശ്ചിമഘട്ടത്തിലെ വിവിധ ചേംബര്‍ ഓഫ് കോമേഴ്‌സുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്, ഇത് കൂടാതെ മലബാര്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍, ഡബ്ല്യൂ ടി ഒ, ഉപാസി തുടങ്ങിയ സംഘടനകളും സംഘാടനത്തിലുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, സെക്രട്ടറി മില്‍ട്ടണ്‍ ഫ്രാന്‍സിസ്, മറ്റു ഭാരവാഹികളായ ഇ പി മോഹന്‍ദാസ്, വീരേന്ദ്രകുമാര്‍, കെ ഐ വര്‍ഗീസ്, മലബാര്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി ഇ ചാക്കുണ്ണി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!