Podcast
വാതുക്കലെ വെള്ളരിപ്രാവ് നിത്യ മാമ്മന്‍ സംസാരിക്കുന്നു

ദോഹ: വാതുക്കല് വെള്ളരിപ്രാവ് പാടി സംസ്ഥാന പുരസ്‌ക്കാര ജേതാവായ നിത്യ മാമ്മനുമായി ആസഫ് അലി നടത്തിയ അഭിമുഖം. ഖത്തര്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന നിത്യ മാമ്മനെ മലയാളത്തിന്റെ ശ്രേയാ ഘോഷാല്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. എടക്കാട് ബറ്റാലിയനിലും ശ്രദ്ധേയമായ ഗാനം ആലപിച്ച നിത്യയുമായി സൂഫിയും സുജാതയും പുറത്തിറങ്ങിയ സമയത്താണ് ആസഫ് അലി തന്റെ ആസഫ്‌സ് വോയ്‌സ് ബൂത്ത് പോഡ്കാസ്റ്റ് അഭിമുഖം നടത്തിയത്.


റിലീസ് ചെയ്ത ആദ്യ രണ്ടാഴ്ചയ്ക്കകം യൂട്യൂബില്‍ ആറ് മില്യനോളം പേരാണ് നിത്യ മാമ്മന്റെ വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനം കേട്ടത്. മലയാളത്തില്‍ ആദ്യമായി ഒ ടി ടി റിലീസ് ചെയ്ത ചിത്രമാണ് സൂഫിയും സുജാതയും.

നിത്യ മാമ്മനുമായുള്ള ആസഫ് അലിയുടെ അഭിമുഖം കേള്‍ക്കാന്‍ ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്യാം:


