Podcast
ത്യാഗസമരണയിലലിഞ്ഞു ചേര്‍ന്ന്
- ഷാജഹാന്‍ കിഴുപ്പിള്ളിക്കര
പ്രിയപ്പെട്ടതൊക്കെയും അല്ലാഹുവിനായി
സമര്‍പ്പിച്ച ഇബ്രാഹിമിന്‍ ത്യാഗ സ്മരണയില്‍
വീണ്ടുമൊരു ബലി പെരുന്നാള്‍
നമുക്കാ സ്മരണയില്‍
കഅ്ബയിലിഞ്ഞു ചേരണം
മഖാമു ഇബ്രാഹിമില്‍ സുജൂദ് ചെയ്ത്,
ഹജറൂല്‍ അസ്വദ് തൊട്ട് ചുംബിച്ച്
സംസമെന്ന പുണ്യതീര്‍ഥം വേണ്ടുവോളം കുടിച്ച്
സഫ മര്‍വ്വയില്‍ സഅ്യ് ചെയ്ത്
മക്കയില്‍ ഇഅ്തിഖാഫിനിരുന്ന്
ഖുര്‍ആന്‍ പാരായണം ചെയ്ത്
ദിഖ്ര്‍ ചൊല്ലി, ഉള്ളുരുകി പ്രാര്‍ഥിച്ച്,
അല്ലാഹുവിലേക്കലിഞ്ഞു ചേരണം …
ത്യാഗത്തിന്റെയും സഹനത്തിന്റെയും
ഓര്‍മകളയവിറക്കി നമുക്കാ-
മാര്‍ഗത്തിലലിഞ്ഞുചേരണം.



