Connect with us

Latest News

ആദമിന്റെ സന്തതികള്‍ ഒത്തുചേരുമ്പോള്‍

Published

on


  • അബ്ദുറസാഖ് മുസ്‌ലിയാര്‍ പറവണ്ണ
ഓഡിയോ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി ആയിരങ്ങള്‍ കഅബയിലും അറഫയിലും മദീനയും സംഗമിക്കുമ്പോള്‍ ലോകം കൊറോണ വൈറസിന്റെ തുരത്താനുള്ള പ്രാര്‍ഥനകളിലാണ്. ജീവിതം തന്നെ പ്രാര്‍ഥനയായ ഇബ്രാഹി (അ)മിന്റേയും ഇസ്മാഈലി (അ)ന്റേയും ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഓരോ
ഹജ്ജും ഈദുല്‍ അദ്ഹയും നല്കുന്നത്. നിരാശയല്ല പ്രതീക്ഷയാണ് ജീവിതമെന്ന് അത് കാണിച്ചു തരുന്നു.
മാനവരാശിക്ക് സമാധാനത്തിന്റെ സന്ദേശവുമായി ഒരു ബലി പെരുന്നാള്‍ കൂടി കടന്നുവരുന്നു. ദൈവവിശ്വാസത്തിലൂടെ മാത്രമേ ഈ ലോകത്തിന് മോക്ഷമുണ്ടാവുകയുള്ളുവെന്നും എന്നാല്‍ വിശ്വാസം വികലമാകരുതെന്നും അത് അചഞ്ചലമായിരിക്കണമെന്നും ജീവിതത്തിലൂടെ മാനവലോകത്തിന് കാണിച്ചു കൊടുത്ത ഇബ്രാഹിം നബി (അ)യുടെ സ്മരണ പുതുക്കലും കൂടിയാണ് ഈദ്. പൂര്‍ണമായ സമര്‍പ്പണം അതാണ് തന്റെ ജീവിത ദര്‍ശനമായി ഇബ്രാഹിം നബി കാണിച്ചുകൊടുത്ത മറ്റൊരു സന്ദേശം. ജീവിതത്തിന്റെ സായംസന്ധ്യയില്‍ ജനിച്ച കുട്ടിയേയും മാതാവിനേയും ആരോരുമില്ലാതെ വിജനമായ മക്കയില്‍ ദൈവകല്‍പ്പന പ്രകാരം കൊണ്ടാക്കുന്നു. ഈ ചരിത്രസത്യം മാനവചരിത്രത്തിന്റെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. സംസം കിണറും കഅ്ബയുമെല്ലാം ഈ ഓര്‍മയുടെ ഭാഗമാണ്. പരിശുദ്ധ ഹജ്ജിന്റെ ഭാഗമായ അറഫയില്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ളവര്‍ ഒരേ വേഷത്തില്‍ സമ്മേളിച്ച് മനുഷ്യരെല്ലാം ആദമിന്റെ സന്തതികളാണെന്നും ആദം മണ്ണില്‍ നിന്നുമാണെന്നും അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ശ്രേഷ്ഠതയില്ലെന്നും ദൈവഭക്തി മാത്രമാണ് ശ്രേഷ്ഠതയ്ക്ക് ആധാരമെന്നും ഈ സമ്മേളനം അറിയിക്കുന്നു. തൊട്ടടുത്ത ദിവസമാണ് അതിന്റെ നന്ദി സൂചകമായി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇസ്‌ലാമില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ ആഭാസമാകരുതെന്ന് നിഷ്‌കര്‍ഷിക്കുന്നു. എല്ലാം ആരാധനയാണ്. ഈയൊരു പെരുന്നാള്‍ ലോകത്തിന് ശാന്തിയുടേയും സമാധാനത്തിന്റേയും പെരുന്നാളായി മാറട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
പ്രാര്‍ഥനയും പ്രവര്‍ത്തനവും ലോകത്തെ വെളിച്ചത്തിന്റെ പാഥയിലേക്ക് നയിക്കട്ടെയെന്നും ആഗ്രഹിക്കുന്നു.
ഏവര്‍ക്കും ഈദ് മുബാറക്ക്.

അബ്ദുറസാഖ് മുസ്‌ലിയാര്‍ പറവണ്ണ


error: Content is protected !!