
ജിദ്ദ: സൗദിയില്‍ വിദേശികളുടെ താമസ രേഖയായ ഇഖാമ മാസ തവണകളായി പുതുക്കാം. മൂന്ന്, ആറ്, ഒമ്പത്, ഒരു വര്‍ഷം എന്നിങ്ങിനെ ഇനി ഇഖാമ പുതുക്കാനാകും. ഒരു വര്‍ഷത്തേക്കാണ് സൗദിയില്‍ വിദേശികളുടെ ഇഖാമ പുതുക്കാറുള്ളത്. ഇതാണിപ്പോള്‍ മാസങ്ങളിലേക്ക് പുതുക്കാന്‍ സൗകര്യമായത്. മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസങ്ങളിലേക്ക് പുതുക്കാനുള്ള സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത്. നേരത്തെ ഇതിന്റെ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് സാങ്കേതിക സംവിധാനമൊരുങ്ങിയത്. ഇഖാമ പുതുക്കുന്നതിന് ലേബര്‍ കാര്‍ഡിന് പണമടക്കാനുള്ള ഇന്‍വോയ്സ് നമ്പര്‍ ആദ്യമെടുക്കണം. 12 മാസത്തേക്കായിരുന്നു ഇത് ലഭിച്ചിരുന്നത്. ഇപ്പോള്‍ എത്ര മാസത്തേക്ക് എന്നത് തെരഞ്ഞെടുത്ത് പണമടക്കണം. പിന്നീട് ജവാസാത്തില്‍ പണമടച്ചാല്‍ ഇഖാമ പുതുക്കാം. വിദേശികള്‍ക്ക് ഫാമിലി ലെവിയും തവണകളായി അടക്കാം.

