എല്‍.ജെ.ഡി വിമത നീക്കം പാളി

Web Desk
1 Min Read

കോഴിക്കോട്: എല്‍.ജെ.ഡി.യിലെ വിമത നീക്കം ക്ലച്ച് പിടിച്ചില്ല. വിമത പക്ഷത്തുണ്ടായിരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സുരേന്ദ്രന്‍ പിള്ളയെ സസ്പെന്റ് ചെയ്തു. മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഷെയ്ഖ് പി ഹാരിസിനെ എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും മാറ്റാനും തീരുമാനമായി. എല്‍.ജെ.ഡി സംസ്ഥാന പ്രസിണ്ട് എം.വി ശ്രേയാംസ് കുമാറാണ് നടപടിയെടുത്തത്. വിമത പക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് കരുതിയിരുന്ന വര്‍ഗീസ് ജോര്‍ജും പാര്‍ട്ടിയുടെ ഏക എം.എല്‍.എ യായ കെ.പി മോഹനനും ശ്രേയാംസ് കുമാറിനൊപ്പം നിന്നതോടെ വിമതരുടെ നീക്കങ്ങള്‍ പാളിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ജെ.ഡി ഭരവാഹി യോഗത്തിലാണ് വിമതപക്ഷത്തെ പ്രധാന നേതാക്കളെ പുറത്താക്കാന്‍ ധാരണയായത്. ശ്രേയാംസ് കുമാറിനെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരിന്നു വിമതപക്ഷത്തിന്റെ ആവശ്യം. വിമതരോടൊപ്പം നിന്ന മലപ്പുറം,ആലപ്പുഴ ജില്ലാ പ്രസിഡണ്ട് മാര്‍ക്കെതിരെയും നടപടിയുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!