Connect with us

Featured

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു എ ഇയുടെ പുതിയ പ്രസിഡന്റ്

Published

on


അബുദാബി: യു എ ഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ ഏകകണ്ഠമായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ അബുദാബിയിലെ അല്‍ മുശ് രിഫ് പാലസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

യോഗത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ഡോ. ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല, ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി എന്നിവര്‍ പങ്കെടുത്തു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച് അന്തരിച്ച ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പിന്‍ഗാമിയായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യു.എ..യുടെ പ്രസിഡന്റായി ഐകകണ്ഠേന തിരഞ്ഞെടുത്തതായിപ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം പ്രസ്താവിച്ചു.


error: Content is protected !!