

കോഴിക്കോട്: ഫറോക്ക് റെയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രയിന്‍ തട്ടി പുഴയില്‍ വീണ് വിദ്യാര്‍ഥിനി മരിച്ചു. കരുവന് തിരുത്തി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി യോടെയായിരുന്നു സംഭവം.

സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടയില്‍ കോയ മ്പത്തൂര്‍- മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ നഫാത്തിനെ ഇടി ക്കുകയായിരുന്നു. ട്രെയിനിന്റെ ഇടിയില്‍ പെണ്‍കുട്ടി പുഴയിലേക്ക് തെറിച്ചുവീണു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ട്രയിന്‍ തട്ടിയ പരുക്കുകളോടെ മെഡിക്കല്‍ കോളെജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ സുഖം പ്രാപിച്ചു വരുന്നതായി മെഡിക്കല്‍ കോളെജ് അധികൃതര്‍ അറിയിച്ചു.
