
കോഴിക്കോട്: അറുപതാമത് മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് മഹോത്സവം നാളെ ആഘോഷിക്കുമെന്ന് കോഴിക്കോട് അയ്യപ്പ ഭജനസംഘം പ്രസിഡന്റ് എം പി പ്രദീപ്കുമാര്‍, ജനറല്‍ സെക്രട്ടറി പി എസ് സാജന്‍, ട്രഷറര്‍ കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം നാലരയ്ക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പ് തളി ക്ഷേത്രത്തില്‍നിന്ന് തുടങ്ങും. കണ്ടംകുളം റോഡ്, മാരിയമ്മന്‍ കോവില്‍ റോഡ്, പാളയം, എം എം അലി റോഡ്, മാനാഞ്ചിറ വഴിയാണ് ഇത്തവണത്തെ എഴുന്നള്ളിപ്പുണ്ടാക്കുക. സന്ധ്യക്ക് മുതലക്കുളം മൈതാനിയില്‍ അമൃതാനന്ദമയി ഭജന സമിതിയുടെ ഭജനയുണ്ടാകും. ഒമ്പതോടെ എഴുന്നള്ളിപ്പ് ഭദ്രകാളി ക്ഷേത്ര പരിസരത്ത് എത്തിച്ചേരും.

60 വര്‍ഷം തുടര്‍ച്ചയായി ശബരിമല സന്ദര്‍ശനം നടത്തിയ ഗുരുസ്വാമിയെ ആദരിക്കുന്ന ചടങ്ങും നടത്തും. ശേഷം അയ്യപ്പന്‍പൂജ, പൊലിപ്പാട്ട്, പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, തിരിയുഴിയല്‍, വെട്ടുംതടവും, ഗുരുതിസമര്‍പ്പണം, മംഗളപൂജ എന്നിവ പുലര്‍ച്ചെ വരെയായുണ്ടാകും.
