തോറ്റെങ്കിലും രാജകീയമായി ഖത്തര്‍

Web Desk
1 Min Read

അല്‍ തുമാമ: തോറ്റുപോയെങ്കിലും കളിക്കളത്തില്‍ വീറുറ്റ പോരാട്ടം കാഴ്ചവെച്ചാണ് ഖത്തര്‍ ടീം അല്‍തുമാമയിലെ ഗഹ്ഫിയ സ്റ്റേഡിയം വിട്ടുപോയത്. രാജകീയമായ തോല്‍വിയെന്ന് വിശേഷിപ്പിക്കാം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഖത്തര്‍ സെനഗലിനു മുമ്പില്‍ കീഴടങ്ങിയത്. നിര്‍ഭാഗ്യവും ഫിനിഷിംഗിലെ പോരായ്മയും കൂടി ഇല്ലായിരുന്നുവെങ്കില്‍ ജയം ഖത്തറിനൊപ്പം നില്‍ക്കേണ്ടതായിരുന്നു.

city exchange

ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗോള്‍ കുറിച്ചാണ് ഖത്തര്‍ സെനഗലിനെതിരെയുള്ള മത്സരം അവസാനിപ്പിച്ചത്. 78-ാം മിനുട്ടില്‍ മുഹമ്മദ് മുന്‍താരിയാണ് ഖത്തറിന്റെ ചരിത്ര ഗോള്‍ നേടിയത്. മുഹമ്മദിന്റെ ക്രോസിന് കൃത്യമായി തലവെച്ച മുന്‍താരി മികച്ച ഹെഡ്ഡറിലൂടെയാണ് ഖത്തറിന്റെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോള്‍ നേടിയത്.

സെനഗലിനു വേണ്ടി 41-ാം മിനുട്ടില്‍ ബൗലായെ ഡിയ ആദ്യ ഗോളും 48-ാം മിനുട്ടില്‍ ഫമാറ ഡൈഡ്ഹിയോവുവ് രണ്ടാം ഗോളും 84-ാം മിനുട്ടില്‍ പകരക്കാനായി കളത്തിലിറങ്ങിയ ബാംബഡിയെങും ഖത്തര്‍ വല കുലുക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!