കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

Web Desk
1 Min Read

കോഴിക്കോട്: പന്തീരാങ്കാവ് മുണ്ടുപാലത്തിന് സമീപം കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ബീഹാര്‍ സ്വദേശി സുഭാഷാണ് മരിച്ചത്. അപകടത്തില്‍പെട്ട നാല് പേര്‍ രക്ഷപ്പെട്ടു.

city exchange

മുണ്ടുപാലം സ്വദേശി ഉമറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണറിന്റെ ആഴം വര്‍ധിപ്പിക്കുന്നതിനിടയിലായിരുന്നു അപകടം. മണ്ണിടിഞ്ഞ സമയത്ത് അഞ്ച് പേര്‍ കിണറ്റില്‍ ഉണ്ടായിരുന്നു. ഇതില്‍ നാലുപേര്‍ കയറില്‍ തൂങ്ങി രക്ഷപ്പെട്ടു. സുഭാഷ് മണ്ണിനടിയില്‍പെട്ടതറിഞ്ഞ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്
പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി. പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി മൂന്ന് മണിക്കൂറോളം നേരം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് സുഭാഷിനെ പുറത്തെടുത്തത്. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

Share This Article
Leave a Comment
error: Content is protected !!