താലിബാന്‍ സര്‍ക്കാരിനെ മുല്ല ബറാദര്‍ നയിക്കും

Web Desk
0 Min Read

കാബൂള്‍: അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ മുല്ല ബറാദര്‍ നയിക്കും. താലിബാന്റെ സ്ഥാപകരില്‍ ഒരാളാണ് ഇദ്ദേഹം. ഇറാന്‍ മാതൃകയിലുള്ള സര്‍ക്കാര്‍ ആയിരിക്കും താലിബാന്‍ സ്ഥാപിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഹിബ്ത്തുല്ല അകുന്‍സാദയായിരിക്കും സൈന്യത്തിനും സര്‍ക്കാരിനും മേല്‍ അധികാരമുള്ള ആത്മീയ നേതാവ്.
താലിബാന്‍ സര്‍ക്കാരുമായി പൂര്‍ണ്ണ സഹകരണത്തിന് തെയ്യാറാണെന്ന് ചൈന പ്രഖ്യാപിച്ചു. അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിന് സഹായിക്കുമെന്നും ചൈന താലിബാനെ അറിയിച്ചിട്ടുണ്ട്. ഒരു രാജ്യത്തിനെതിരെയും സായുധനീക്കത്തിന് താലിബാന്‍ ഇല്ലെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കി.

city exchange
Share This Article
Leave a Comment
error: Content is protected !!