

ദോഹ: ലോംഗൈന്‍സ് അവതരിപ്പിക്കുന്ന സിഎച്ച്‌ഐ അല്‍ ശഖബിന്റെ 12-ാമത് പതിപ്പ് മത്സര സമാപനത്തില്‍ ഷോ ജമ്പിംഗ് സിഎസ്‌ഐ5 ഗ്രാന്‍ഡ് പ്രിക്‌സ് റൗണ്ടില്‍ പോഡിയം വിജയികളെ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസര്‍ കിരീടമണിയിച്ചു.

1.60 മീറ്റര്‍ ഉയരത്തില്‍ നടന്ന റൗണ്ടില്‍ സ്വീഡന്റെ മാലിന്‍ ബാരിയാര്‍ഡ്-ജോണ്‍സണും എച്ച് ആന്റ് എം ഇന്ത്യാനയും ഒന്നാം സ്ഥാനം നേടി. ജര്‍മ്മന്‍ ജാന്‍ ഫ്രീഡറിക് മേയര്‍-സിമ്മര്‍മാന്‍ രണ്ടാം സ്ഥാനത്തും ഇറ്റാലിയന്‍ ഇമ്മാനുവല്‍ ഗൗഡിയാനോ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

മത്സരങ്ങളില്‍ നിരവധി വിശിഷ്ട വ്യക്തികളും കുതിരസവാരി കായിക ആരാധകരുടെ വലിയൊരു ജനക്കൂട്ടവും പങ്കെടുത്തു. ഖത്തര്‍ ഫൗണ്ടേഷന്‍ അംഗമായ അല്‍ ശഖബ് തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലായി അല്‍ ശഖബിലെ ലോംഗൈന്‍സ് ഇന്‍ഡോര്‍, ഔട്ട്ഡോര്‍ അരീനകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
