ദോഹ എക്സ്പോ 2023 പുസ്തകം 29ന് പുറത്തിറക്കും

Web Desk
0 Min Read

ദോഹ: എക്സ്പോ 2023 ദോഹ ഉദ്ഘാടനത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ആറുമാസം നീണ്ടുനില്‍ക്കുന്ന പരിപാടിയെ കുറിച്ചുള്ള പുസ്തകം പുറത്തിറക്കും. സെപ്തംബര്‍ 29 വെള്ളിയാഴ്ച്ചയാണ് പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം നിര്‍വഹിക്കുക.

city exchange

‘എക്സ്പോ 2023 ദോഹ’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം, എക്സിബിഷനുകളില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കാര്‍ഷിക സാഹചര്യങ്ങളും ഇവന്റിന്റെ ചരിത്രവും വിശദമാക്കുന്നു. 1960 മുതല്‍ ഹോര്‍ട്ടികള്‍ച്ചറിനായുള്ള ആദ്യ എക്സ്പോ നെതര്‍ലാന്‍ഡില്‍ ആരംഭിച്ചത് മുതല്‍ 2019-ല്‍ ചൈനയിലെ ഏറ്റവും പുതിയ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ വരെയുള്ള ചരിത്രം പറയും.

പുസ്തകത്തിന്റെ പ്രകാശന വേളയില്‍ രാജ്യത്തെ 30-ലധികം അംബാസഡര്‍മാരുടെ പങ്കാളിത്തമുണ്ടാകും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!