

ദോഹ: ഖത്തറിലെ മുന്‍ പ്രവാസി നാട്ടില്‍ ചികിത്സയിലിരിക്കെ നിര്യാതനായി. വടകര വില്ല്യാപ്പള്ളി സ്വദേശി മലയില്‍ നൗഫല്‍ (28) ആണ് കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിര്യാതനായത്.

നാട്ടില്‍ പഴങ്ങളുടെ കട നടത്തുന്ന നൗഫല്‍ അഞ്ച് വര്‍ഷം മുമ്പാണ് ഖത്തറില്‍ നിന്നും പ്രവാസം മതിയാക്കി മടങ്ങിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: നവാസ്, നൗഷാദ് (ഇരുവരും അല്‍ സിദ്‌റ ഫ്രൂട്‌സ് ഖത്തര്‍), റസിയ.
