

ദോഹ: ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി ഐ സി സി അശോകാ ഹാളില്‍ ‘പൂവേ പൊലി 2023’ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷെമീര്‍ പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഐ എസ് സി സെക്രട്ടറി പ്രദീപ് പിള്ള, ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി ബി എഫ് എം സി മെംബര്‍ സെറീന അഹദ്, ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, സെന്‍ട്രല്‍ കമ്മിറ്റി മുഖ്യ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി എസ് അബ്ദുല്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ തൂവാരിക്കല്‍, ട്രഷറര്‍ ഈപ്പന്‍ തോമസ്, സുരേഷ് കരിയാട് തുടങ്ങിയവര്‍ സംസാരിച്ചു.


ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഡേവിസ്സ് ഇടശ്ശേരി, കെ ബി ഷിഹാബ്, ഷിജു കുര്യാക്കോസ്, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, ടി പി റഷീദ്, ജില്ലാ ട്രഷറര്‍ എം പി മാത്യു, ഐ വൈ സി ഇന്റര്‍നാഷണല്‍ ഖത്തര്‍ ജനറല്‍ സെക്രട്ടറി കെ എ ബിനീഷ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് റിഷാദ് മൊയ്തീന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ എംബസ്സിയുടെ കിഴിലെ അപെക്‌സ് ബോഡികളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു.
ഏഷ്യന്‍ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ ബിനോയ് ജോസഫ്, ഷെരു ക്ലാസിക് ഇന്റര്‍നാഷണല്‍ യു കെ സംഘടിപ്പിച്ച ഫിസിക് കോംപറ്റീഷനില്‍ ഗോള്‍ഡ് മെഡല്‍ നേടിയ അരവിന്ദ് എം സി എന്നിവരേയും ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ദിജേഷ് പി ആര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷിജോ കെ തങ്കച്ചന്‍ നന്ദിയും പറഞ്ഞു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മറ്റി ഭാരവാഹികളും വിവിധ കമ്യൂണിറ്റി നേതാക്കളും പങ്കെടുത്ത ആഘോഷ പരിപാടിയില്‍ സംഗീതത്തിന്റെയും നൃത്തത്തിന്റെയും മാസ്മരികത സൃഷ്ടിച്ചു വിവിധ കലാപരിപാടികളും കൈതോല നാടന്‍ പാട്ട് സംഘത്തിന്റെ പാട്ടുത്സവവും അരങ്ങേറി.
ഇന്‍കാസ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ എം എം മൂസ്സ, ബിനു പീറ്റര്‍, എല്‍ദോ അബ്രഹാം, ഡാസ്സില്‍ ജോസ്, എല്‍ദോസ് സി എ, സോണി ജോസഫ്, അന്‍ഷാദ് ആലുവ, നബീല്‍ നസീര്‍, ബേസില്‍ തമ്പി, സിറിള്‍ ജോസ്സ്, പി ആര്‍ രാമചന്ദ്രന്‍, ബിജു എസ് നായര്‍, ബൈജു ദാസ്, അശ്വിന്‍ കൃഷ്ണ, ജയ രാമചന്ദ്രന്‍, അനിത ജോസഫ്, ബിജു എബ്രഹാം, സിനിക് പി സാജു, വിനോദ് സേവ്യര്‍, ബെന്‍സണ്‍ ചാണ്ടി, ഷെമീം ഹൈദ്രോസ്, എല്‍ദോ സി ജോയ്, നിഷാദ് റഹിം, പ്രശാന്ത് എസ് നായര്‍, റെനിഷ് ഫെലിക്‌സ്, ഉസ്മാന്‍ എം, അനസ് എം എ, ജെസ്സില്‍ ആസ്സിം, നിസ്സാര്‍ കളരിപ്പറമ്പില്‍, അബു താഹിര്‍, നിയാസ് അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

