ബഷീര്‍ അമ്പലായിക്ക് ഖത്തറില്‍ സ്വീകരണം നല്‍കി

Web Desk
1 Min Read

മനാമ: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജി സി സി പ്രസിഡന്റും ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ ബഷീര്‍ അമ്പലായിക്ക് ജി എം എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഐ സി സി ഹാളില്‍ നടന്ന സ്വീകരണ പരിപാടിക്ക് നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഗല്‍ അഡൈ്വസര്‍ അഡ്വ. ജാഫര്‍ഖാന്‍ അധ്യക്ഷത വഹിച്ചു.

city exchange

ഖത്തര്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രകാശ് കണ്ണൂര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ മുസ്തഫ, ജോയിന്റ് സെക്രട്ടറി അജിതകുമാരി, വൈസ് പ്രസിഡണ്ട് ആര്യ സതീഷ്, അബി, ജീവകാരുണ്യ കണ്‍വീനര്‍ അബ്ദുല്‍ അസീസ്, സുനില്‍ മക്കാര്‍, ഷിനോബ്, സുഭാഷ്, രഞ്ജിത്ത്, തജാസ്, ജെയിംസ് ഓലങ്ങാട്ട്, റിയാസ് അനൂപ്, സരിത തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌നേഹാദരവിന് ബഷീര്‍ അമ്പലായി നന്ദി അറിയിച്ചു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ജി സി സി രാജ്യങ്ങളില്‍ മികവുറ്റ രീതിയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കണമെന്നും കൂടുതല്‍ മികവുറ്റ രീതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ബഷീര്‍ അമ്പലായി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!