വിമാന എണ്ണ വില ഉയര്‍ന്നത് അമ്പത് ശതമാനം; വിമാന യാത്രയ്ക്ക് ചെലവേറും

Web Desk
1 Min Read

ദോഹ: ഈ വര്‍ഷം ആദ്യപാദം പിന്നിടുംമുമ്പേ വിമാന ഇന്ധന വില ഉയര്‍ത്തിയത് ആറു തവണ. ഇതിനകം 50 ശതമാനമാണ് വിമാന ഇന്ധനവിലയില്‍ വര്‍ധനവുണ്ടായത്.

city exchange

മാര്‍ച്ച് 16-ാം തിയ്യതി മാത്രം 18 ശതമാനമാണ് വിമാന ഇന്ധനത്തിന്റെ വിലയില്‍ വര്‍ധവുണ്ടായത്. അത് പ്രകാരം ഈ ഒരൊറ്റ ദിനം മാത്രം ഒരു കിലോ ലിറ്റര്‍ എണ്ണ വിലയിലുണ്ടായ വര്‍ധനവ് 17,135.63 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയാണിത്.

2022ല്‍ ആറ് തവണയായി മൊത്തം 36,643.88 വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ധനവോടെ ഇന്ധന വില ഒരു കിലോ ലിറ്ററിന് 110,266.29 ആയി ഉയര്‍ന്നു.

- Advertisement -
Ad image

റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില 140 യു എസ് ഡോളറില്‍ എത്തി നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. ഇതിന് മുമ്പ് ഏറ്റവും വില ഉയര്‍ന്നത് 2008ലായിരുന്നു. ഇന്ധന വില 147 ഡോളര്‍ ആയി ഉയര്‍ന്ന സാഹചര്യത്തില്‍ കിലോ ലിറ്ററിന് 71,028 രൂപയായിരുന്നു രേഖപ്പെടുത്തിയത്.

ഈ വര്‍ധനവുകളെല്ലാം പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് വഹിക്കേണ്ടി വരിക. മാര്‍ച്ച് 27 മുതല്‍ സാധാരണ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രത്യാശക്കാണ് ഇതോടെ മങ്ങലേല്‍ക്കുന്നത്. വിമാന യാത്രയുടെ ചിലവിന്റെ 40 ശതമാനം ഫ്യൂവല്‍ ചാര്‍ജ്ജുമായി ബന്ധപ്പെട്ടതാണ്.

Share This Article
Leave a Comment
error: Content is protected !!