ഖത്തര്‍ ചാരിറ്റി സ്‌കൂള്‍ ഫിയസ്റ്റ സമാപിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ചാരിറ്റി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ്- ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ് സി സി) മൂന്ന് ഘട്ടങ്ങളിലായി നടത്തിയ സ്‌കൂള്‍ ഫിയസ്റ്റ സമാപിച്ചു.

city exchange

യൂണിവേഴ്‌സിറ്റി ഓഫ് ദോഹ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന സമാപന പരിപാടയില്‍ മത്സര വിജയികള്‍ക്ക് ഖത്തര്‍ ചാരിറ്റി പ്രോഗ്രാംസ് ആന്റ് കമ്യൂണിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഫാത്തിമ ജുമാ അല്‍ മൊഹന്നദി, ഖത്തര്‍ ചാരിറ്റി ലോക്കല്‍ പ്രോഗ്രാം മേധാവി ഫരീദ് ഖലീല്‍ സിദ്ധിഖി, ഖത്തര്‍ ചാരിറ്റി കമ്യൂണിറ്റി ഡെവലപ്‌മെന്റ് ജനറല്‍ കോര്‍ഡിനേറ്റര്‍ കരീമാ അല്‍സയ്യിദ് അല്‍ ഖലീല്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഫിയസ്റ്റയുമായി സഹകരിച്ച ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിനു വേണ്ടി വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ ഹുസൈന്‍ ആദരം ഏറ്റുവാങ്ങി.

സംവാദം, വാര്‍ത്താ വായന, കവിതാ പാരായണം, പ്രഭാഷണം, ഡിബേറ്റ് എന്നീ ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് കാറ്റഗറിയില്‍ അറബിക്കിലും ഇംഗ്ലീഷിലുമായിരുന്നു മത്സരങ്ങള്‍ നടത്തിയത്. ഇന്തോനേഷ്യ, ഇന്ത്യ, ഫിലിപ്പൈന്‍സ്, നൈജീരിയ, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിദ്ധ്യാര്‍ഥികളുടെ സാന്നിധ്യം ഫിയസ്റ്റയുടെ പ്രത്യേകതയായിരുന്നു.

- Advertisement -
Ad image

ഹുസൈന്‍ കടന്നമണ്ണ അവതാരകനായ ഫിയസ്റ്റയില്‍ ഖത്തര്‍ ചാരിറ്റി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ്- ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ് സി സി) ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ഖത്തര്‍ ചാരിറ്റി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ്- ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ് സി സി) എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടികള്‍ നിയന്ത്രിച്ചു.

ദോഹയിലെ കലാ- സാഹിത്യ മേഖലയില്‍ പ്രശസ്തരായ വിധി കര്‍ത്താക്കള്‍ മല്‍സര ഫലം നിര്‍ണയിച്ചു.
ആയിഷ റെനയുടെ ഖിറാഅത്തോട് കൂടി ആരംഭിച്ച സമാപന പരിപാടിയില്‍ മത്സരവിജയികളായ ഫഹീമ നൂറ ഷാനവാസ്, ഷമിത അടിക, നജ മെഹ്ദിന്‍, വീനസ് റെനിത്, റിയ ഫാത്തിമ റാസിഖ്, മലാക് നജ്ജാര്‍ എന്നിവര്‍ പരിപടികള്‍ അവതരിപ്പിച്ചു.

മുപ്പത്തഞ്ചോളം സ്‌കൂളില്‍ നിന്നായി ആയിരത്തില്‍പരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!