മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയഷന് പുതിയ നേതൃത്വം

Web Desk
1 Min Read

ദോഹ: മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ജനറല്‍ ബോഡി യോഗത്തില്‍ 2024- 2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

city exchange

പ്രസിഡണ്ട് സിഹാസ് ബാബു അധ്യക്ഷത വഹിച്ചു. ഐ ബി പി സി വൈസ് പ്രസിഡണ്ടും എംപഖ് മുഖ്യരക്ഷാധികാരിയുമായ അഷറഫ് കെ പി വെല്‍കെയര്‍ ഉദ്ഘാടനം ചെയ്തു.

ജനറല്‍ സിക്രട്ടറി ഷാജി പിവീസ് സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഐ സി സി എം സി മെമ്പറും അഫിലിയേറ്റ് സംഘടനാ ചുമതല വഹിക്കുന്ന സജീവ് സത്യശീലനും എംപഖ് സീനിയര്‍ അംഗമായ എം ടി ഹമീദും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയകള്‍ നിര്‍വ്വഹിച്ചു.

- Advertisement -
Ad image

പുതിയ ഭാരവാഹികളായി സിഹാസ് ബാബു (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), അഷ്‌റഫ് കെ പി (മുഖ്യ രക്ഷാധികാരി), ഇസ്മയില്‍ എന്‍ കെ (പ്രസി), ഷാജി പീവീസ് (ജന സെക്ര), അഹമ്മദ് മൂടാടി (ട്രഷ), അനസ് പാലോളി, ഷാനഹാസ് എടോടി, റാസിക് കെ വി (വൈസ് പ്രസി), സുനില്‍ എം കെ, ഇസ്മയില്‍ പി, ഷെരീഫ് (സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!