ഫോക്കസ് ഖത്തര്‍ ഹിലാല്‍ സിഗ്നേച്ചര്‍ പ്രവര്‍ത്തക സംഗമം

Web Desk
1 Min Read

ദോഹ: ഫോക്കസ് ഖത്തര്‍ റീജിയന്‍ ഹിലാല്‍ ഡിവിഷന്‍ ‘സിഗ്നേച്ചര്‍’ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടി ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സി ഇ ഒ ഹാരിസ് പി ടി ഉദ്്ഘാടനം നിര്‍വ്വഹിച്ചു.

city exchange

പ്രവര്‍ത്തക സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍കരണ സെഷനില്‍ ഡോ. യഹ്യ ക്ലാസെടുത്തു. ലക്ഷ്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ മൂലം അനന്ത സാധ്യതകളുള്ള ഒരു ലോകമാണ് മുന്നിലുള്ളത് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ പി എം എ ഗഫൂര്‍ സദസ്സിനോട് സംവദിച്ചു.

ഹമദ് ബിന്‍ സിദ്ധിഖ്, ഫായിസ് എളയോടന്‍, അഷ്ഹദ് ഫൈസി, നിഹാല്‍ ഫാറൂഖി എന്നിവര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു. ഹിലാല്‍ ഡിവിഷന്‍ ഡയറക്ടര്‍ നാസര്‍ ടി പി അധ്യക്ഷത വഹിച്ചു. ഓപ്പറേഷന്‍ മാനേജര്‍ മിദ്‌ലാജ് ലത്തീഫ് സ്വാഗതവും ഫിനാന്‍സ് മാനേജര്‍ ഷബീന്‍ ഷംസുദീന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!