പ്രോമിസ് ദന്തല്‍ സെന്റര്‍ മദീന ഖലീഫ സൗത്ത് ശാഖ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: ദന്ത ചികിത്സാ രംഗത്ത് നിര്‍ണ്ണായക ചുവടുവെപ്പുമായി പ്രോമിസ് ദന്തല്‍ സെന്റര്‍
മദീന ഖലീഫ സൗത്ത് ശാഖ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ പ്രോമിസ് ദന്തല്‍ സെന്ററിന്റെ അഞ്ചാമത്തെ ശാഖയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

city exchange

മുപ്പത് വര്‍ഷത്തിലേറേയുള്ള പരിചയ സമ്പത്തും കഠിനാധ്വാനവും കൈമുതലായ ഡോ. അബ്ദുസ്സമദാണ് പ്രോമിസ് ദന്തല്‍ സെന്ററിന്റെ മാനേജിംഗ് ഡയരക്ടര്‍.
13 വര്‍ഷം മുമ്പ് റയ്യാന്‍ ഷാഫി റോഡില്‍ സ്വന്തമായി ദന്താശുപത്രി സ്ഥാപിച്ചുകൊണ്ടാണ്
ഡോ. അബ്ദുസ്സമദ് ഖത്തറില്‍ ആദ്യത്തെ ശാഖ ആരംഭിക്കുന്നത്. ദന്തല്‍ ഇന്‍പ്ലാന്‍സ്, പെഡോ ഡോണ്ടിക്‌സ്, ഓര്‍ത്തോഡോണ്ടിക്‌സ്, എസഡോ ഡോര്‍ടിക്‌സ് തുടങ്ങി ആധുനികമായ എല്ലാ ദന്തല്‍ ചികിത്സാ വിഭാഗത്തിലും വൈദഗ്ദ്യം നേടിയ അമ്പതോളം മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ മെഡിക്കല്‍ വിഭാഗം.

ഇറ്റലി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും നവീനമായ ഉപകരണങ്ങളാണ് പ്രോമിസ് ദന്തല്‍ സെന്ററിന്റെ പ്രത്യേകത. എല്ലാവിഭാഗം ജനങ്ങള്‍ക്കും താങ്ങാവുന്ന നിരക്കില്‍ ദന്തചികിത്സയും കോസ്‌മെറ്റിക്‌സ് ട്രീറ്റ്‌മെന്റും ഇവിടെ ലഭ്യമാണ്.

- Advertisement -
Ad image

ഖത്തറിന്റെ എല്ലാ ഭാഗത്തുമുള്ള ജനങ്ങള്‍ക്ക് പ്രോമിസ് ദന്തല്‍ സെന്ററിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഡോ. അബ്ദുസ്സ്മദ് പറഞ്ഞു.

കുറ്റ്യാടി മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുല്ല മുഖ്യാതിഥിയായി പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ മദീന ഖലീഫാ ശാഖാ ചെയര്‍മാന്‍ ഫാദുല്‍ സാലേ, വഹീദ് ഫാദല്‍, കെ എം സി സി പ്രസിഡണ്ട് എസ് എ എം ബഷീര്‍, ഖത്തറിലെ ബിസിനസ്സ് പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!