Featured
സൊമാലിയ പ്രസിഡന്റുമായി ഖത്തര്‍ അമീര്‍ ഫോണ്‍ സംഭാഷണം നടത്തി

ദോഹ: സൊമാലിയ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മഹ്മൂദുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ടെലിഫോണ്‍ സംഭാഷണം നടത്തി. പ്രസിഡന്റിന്റെ സംഘത്തിനു നേരെ നടന്ന സ്‌ഫോടനങ്ങളെയും അതുമായി ബന്ധപ്പെട്ട സ്ഥിതിഗതികളും അന്വേഷിച്ചു.


കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സൊമാലിയന്‍ ജനതയ്ക്കും അമീര്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.

സൊമാലിയയുമായുള്ള ഖത്തറിന്റെ ഐക്യദാര്‍ഢ്യവും സൊമാലിയന്‍ ജനതയുടെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളും ഭീകരതയും എതിര്‍ക്കുമെന്ന് അമീര്‍ സ്ഥിരീകരിച്ചു.


സൊമാലിയന്‍ പ്രസിഡന്റ് അമീറിന് നന്ദി പറഞ്ഞു, സൊമാലിയന്‍ സര്‍ക്കാരിനോടും ജനങ്ങളോടും അദ്ദേഹം കാണിച്ച ആത്മാര്‍ഥമായ സാഹോദര്യ വികാരങ്ങള്‍ക്കും നന്ദി അറിയിച്ചു.


