മതവിദ്വേഷ പ്രസംഗം; പരാതി നല്കി ദിവസങ്ങള്‍ക്ക് ശേഷം കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്

Web Desk
1 Min Read

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പ്രസംഗം നടത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു.

city exchange

വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്.
എന്നാല്‍ എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പിണറായി പൊലീസും ബി ജെ പിയും തമ്മില്‍ അന്തര്‍ധാര സജീവമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിക്കുന്നു. പരാതി നല്കി ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായിരിക്കുന്നതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.

സുരേന്ദ്രന്റെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതും വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നവംബര്‍ 17നാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ സുരേന്ദ്രന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്.

- Advertisement -
Ad image

ഹലാല്‍ എന്ന പേരില്‍ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നും അതുകൊണ്ട് എല്ലാവരും ഹലാല്‍ ഭക്ഷണശാലകള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രസംഗം. ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുതെന്നും ഇതിനു പിറകെ സംഘപരിവാര്‍ പ്രചരണം നടത്തിയിരുന്നു.
ഭക്ഷണത്തില്‍ മന്ത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മുസ്ലിം ഹോട്ടലുകളില്‍ ഭക്ഷണത്തില്‍ തുപ്പിയാണ് വിതരണം ചെയ്യുന്നത് എന്നതടക്കമുള്ളമുള്ള വിദ്വേഷം വമിപ്പിക്കുന്ന പരാമര്‍ശങ്ങളും സുരേന്ദ്രന്‍ നടത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!