അഫ്ഗാന്‍ പ്രതിസന്ധി; ദോഹയില്‍ ചര്‍ച്ച

Web Desk
1 Min Read

കാബൂള്‍: സംഘര്‍ഷം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്കായി അഫ്ഗാന്‍ സംഘം തിങ്കളാഴ്ച ദോഹയില്‍ എത്തുമെന്ന് പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മദ് അറിയിച്ചു. ദോഹയിലേക്കുള്ള സംഘത്തില്‍ യൂനുസ് ഖനൂനി, അഹമ്മദ് വാലി മസൂദ്, മുഹമ്മദ് മുഹാഖിഖ് തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് ഉണ്ടാവുക.
അഫ്ഗാന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാണ് തേടുന്നത്. അതിന്റെ ഭാഗമായാണ് ദോഹയില്‍ ചര്‍ച്ച.
അതിനിടെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും കൂട്ടരും താജിക്കിസ്ഥാനിലേക്ക് പലായനം ചെയ്തു. പ്രസിഡന്റ് സ്ഥാനം ഞായറാഴ്ച രാജിവെച്ചതിന് ശേഷമാണ് അദ്ദേഹം അഫ്ഗാനിസ്ഥാന്‍ വിട്ടത്. രാജ്യത്ത് പുതിയ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് വിവരം. അഷ്റഫ് ഗനി സ്ഥാനം രാജിവെച്ച് അധികാരം ഇടക്കാല സര്‍ക്കാറിന് കൈമാറുമെന്ന് താലിബാനുമായി രാഷ്ട്രീയ കരാറുണ്ടാക്കിയതായും സൂചനയുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!