യു എ ഇ പ്രസിഡന്റുമായി അമീര്‍ കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

ദോഹ: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ സംഭവവികാസങ്ങളില്‍ ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിച്ചതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്ഥിരീകരിച്ചു. ഗാസയ്ക്കെതിരായ ആക്രമണം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്.

city exchange

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ സംഭവവികാസങ്ങള്‍, ഗാസയ്ക്കെതിരായ ആക്രമണം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതിന്റെ ആവശ്യകത എന്നിവയില്‍ ചര്‍ച്ചകള്‍ ഊന്നിപ്പറയുന്നതായും അന്താരാഷ്ട്ര സമൂഹം വഹിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുപക്ഷവും സമ്മതിച്ചതായും അമീര്‍ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ പോസ്റ്റില്‍ പറഞ്ഞു.

ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ച്ച ചര്‍ച്ച ചെയ്തതായും അമീര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!