സി ബി എസ് ഇ അധ്യാപകര്‍ക്കായി നിക്ഷേപ അവബോധ പരിശീലന പരിപാടി തൃശൂരിലും സംഘടിപ്പിച്ചു

Web Desk
1 Min Read

തൃശൂര്‍: സംസ്ഥാനത്തെ സി ബി എസ് ഇ സ്‌കൂളുകളിലെ അധ്യാപകര്‍ക്കുള്ള നിക്ഷേപ വിദ്യാഭ്യാസ, അവബോധ പരിശീലന പരിപാടി തൃശൂരിലും സംഘടിപ്പിച്ചു.

city exchange

തൃശൂര്‍ ജില്ലയിലെ 225 പേര്‍ അടക്കം സംസ്ഥാനത്തെ 4,200 സി ബി എmd ്ഇ അധ്യാപകര്‍ക്കാണ് ഇതുവരെ പരിശീലനം നല്കിയത്. പരിശീലനം ലഭിച്ച അധ്യാപകരില്‍ പകുതിയോളം പേര്‍ സ്ത്രീകളാണ്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന്‍ (സി ബി എസ് ഇ) കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ സീക്കോ പൈ സോ കീ ഭാഷ എന്ന പദ്ധതിയുടെ ഭാഗമായി സഹകരിച്ചാണ് പരിശീലനം നല്‍കിയത്. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് യഥാര്‍ഥ നിക്ഷേപ അവബോധം പകരുവാനുള്ള ലക്ഷ്യമാണ് ഉദ്ദേശിക്കുന്നത്.

- Advertisement -
Ad image

സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിങ്ങി (സി ഐ ഇ എല്‍)ല്‍ നിന്നുള്ള പരിശീലകരാണ് ക്ലാസുകള്‍ എടുത്തത്.

തൃശൂര്‍ ജില്ലയിലെ പരിശീലനം ചാലക്കുടി സി എം ഐ പബ്ലിക്ക് സ്‌കൂളില്‍ നടന്നു. സി എം ഐ പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മായാ ആന്റണി, കൊത്തക് മ്യൂച്ചല്‍ ഫണ്ട് ഡിജിറ്റല്‍ ബിസിനസ്സ് ഹെഡ് കിന്‍ജാല്‍ ഷാ എന്നിവര്‍ നേതൃത്വം നല്കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!