തരൂരിനെ തിരുത്തി ചെന്നിത്തല

Web Desk
0 Min Read

കോഴിക്കോട്: ശശി തരൂരിനെ തിരുത്തി രമേശ് ചെന്നിത്തല. കോഴിക്കോട് എസ് കെ എസ് എസ് എഫ് പരിപാടിയില്‍ പങ്കെടുത്തും ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെയുമാണ് അദ്ദേഹം തരൂര്‍ പറഞ്ഞതിന് വിരുദ്ധമായി പ്രതികരിച്ചത്.

city exchange

ഹമാസ് അക്രമിച്ചതാണ് യുദ്ധത്തിന് കാരണമെന്ന വാദഗതി അങ്ങനെ പറയാനാവില്ലന്ന് പറഞ്ഞ ചെന്നിത്തല ഫലസ്തീനെതിരെ നിരന്തരം ഇസ്രായേല്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നുവെന്നത് ആര്‍ക്കും വിസ്മരിക്കുവാന്‍ കഴിയില്ലെന്നും ഇപ്പോഴത്തെ ഇസ്രായേല്‍ ആക്രമണത്തെ മന:സാക്ഷിയുള്ളവര്‍ക്കാര്‍ക്കും ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞു.

എന്നാല്‍ തരൂര്‍ പറഞ്ഞതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് കഴിഞ്ഞ കാര്യമാണെന്നും പ്രതികരിച്ചു.

Share This Article
Leave a Comment
error: Content is protected !!