ലൈറ്റ് ടു ലൈഫ് അവാര്‍ഡ് പി രാമചന്ദ്രന് സമ്മാനിച്ചു

Web Desk
1 Min Read

കൊച്ചി: തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോറിയ ന്യൂസും ലൈറ്റ് ടു ലൈഫ് ചാരിറ്റബിള്‍ ഫൗണ്ടേഷനും ചേര്‍ന്ന മതസൗഹാര്‍ദ്ദവും മാനവമൈത്രിയും പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന ലൈറ്റ് ടു ലൈഫ് മൈത്രി അവാര്‍ഡിന് കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോര്‍പറേഷന്‍ ജനറല്‍ സെക്രട്ടറി പി രാമചന്ദ്രനെ തെരഞ്ഞെടുത്തു. എറണാകുളം എന്‍ എസ് എസ് കരയോഗം ജനറല്‍ സെക്രട്ടറി കൂടിയാണ് പി രാമചന്ദ്രന്‍.

city exchange

തിരുവല്ല വൈ എം സി എ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പരിശുദ്ധ കത്തോലിക്കാ ബാവ മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ അവാര്‍ഡ് സമ്മാനിച്ചു. യോഗത്തില്‍ കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി ചെയര്‍മാന്‍ ഡോ. പി മുഹമ്മദ് അലി ഗള്‍ഫാര്‍, ഡോ. യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, മുന്‍ മന്ത്രി പ്രൊഫ. പി ജെ കുര്യന്‍, അഡ്വ. മാത്യു ടി തോമസ് എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!