മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തില്‍ കലാനിധിയുടെ വിഷു മഹോത്സവം

Web Desk
1 Min Read

തിരുവനന്തപുരം: മഹേശ്വരം ശിവ പാര്‍വതി ക്ഷേത്രത്തില്‍ കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ്് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏപ്രില്‍ 15ന് വിഷു മഹോത്സവം- 2023 സംഘടിപ്പിക്കും. രാവിലെ ഏഴു മണിക്ക് കലാനിധി പ്രതിഭകളും സിനിമ, മിനിസ്‌ക്രീന്‍ താരങ്ങളും അവതരിപ്പിക്കുന്ന ഭജനാമൃതം അരങ്ങേറും.

city exchange

ക്ഷേത്രം മേല്‍ശാന്തി കുമാര്‍ മഹേശ്വരന്റെ കര്‍മികത്വത്തില്‍ മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിയിക്കും. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍ എസ് വിജയമോഹന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കലാനിധി ചെയര്‍പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

കലാനിധി അഗസ്ത്യഗുരു കീര്‍ത്തി പുരസ്‌കാരം വിഷ്ണു പോറ്റിക്കും സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം എല്‍ ഗോപീകൃഷ്ണനും നടരാജ പുരസ്‌കാരം ദിനേശ് പണിക്കര്‍ക്കും മഹേശ്വരത്തപ്പന്‍ പുരസ്‌കാരം മുക്കംപാലമൂട് രാധാകൃഷ്ണനും സമര്‍പ്പിക്കും.

- Advertisement -
Ad image

ഡോ. വാഴമുട്ടം ചന്ദ്രബാബു, വി കെ ഹരികുമാര്‍, പ്രദീപ് തൃപ്പരപ്പ്, റഹിം പനവൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 10 മണിക്ക് കലാമണ്ഡലം എന്‍ നയനനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ അരങ്ങേറും.

Share This Article
Leave a Comment
error: Content is protected !!