
ജിനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ഇറാന്‍ ഗള്‍ഫ് അയല്‍രാജ്യങ്ങളിലേക്കു നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും എല്ലാ ഇരകള്‍ക്കും വേഗത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

47 അംഗങ്ങളുള്ള കൗണ്‍സില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) അംഗരാജ്യങ്ങളും ജോര്‍ദാനും ചേര്‍ന്ന് മുന്നോട്ടുവച്ച പ്രമേയം അംഗീകരിച്ചു. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കങ്ങളില്‍ അപലപിക്കുകയും യാതൊരു ന്യായവുമില്ലാത്ത എല്ലാ ആക്രമണങ്ങളും ഉടന്‍ നിര്‍ത്തണമെന്ന് തെഹ്‌റാനോട് ആവശ്യപ്പെടുകയും ചെയ്തു.
