എസ് എസ് എഫ് സ്‌കില്‍ ഡെവലപ്മന്റ് സെന്ററിന് തുടക്കമായി

Web Desk
1 Min Read

ഹരിയാന: എസ് എസ് എഫ് സ്‌കില്‍ ഡവലപ്മന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഹരിയാനയിലെ അലിപൂരില്‍ സ്ഥാപിതമായ സെന്ററിന്റെ ഉദ്ഘാടനം എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ജനറല്‍ സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. അമല്‍ ഇന്ത്യാ ചാരിറ്റബിള്‍ ഫൗണ്ടേഷന് കീഴില്‍ രാജ്യത്തുടനീളം ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്ന നൂറ് സ്‌കില്‍ ഡെവലപ്മന്റ് സെന്ററുകളില്‍ ആദ്യത്തേതാണ് പ്രവര്‍ത്തനമാരംഭിച്ചത്.

city exchange


അടിസ്ഥാന വികസനങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ഗ്രാമീണ മേഖലകള്‍ ക്രേന്ദീകരിച്ചാണ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം ഉദ്ദേശിക്കുന്നത്. നാമമാത്രമായ പൊതുവിദ്യാഭ്യാസ സംവിധാനം മാത്രമുള്ള ഗ്രാമീണ മേഖലയെ ഉത്തേജിപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്കാവശ്യമായ ധാര്‍മ്മിക വിദ്യാഭ്യാസം, ട്യൂഷന്‍ ക്ലാസുകള്‍ എന്നിവക്ക് പുറമെ തൊഴിലധിഷ്ടിതമായ പരിശീലന പ്രക്രിയകളും ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നു.

പൊതുജനങ്ങള്‍ക്കുതകുന്ന കമ്പ്യൂട്ടര്‍ പരിജ്ഞാന പദ്ധതി, ഉറുദു- ഹിന്ദി- ഇംഗ്ലീഷ് ഭാഷാ പരിശീലനവും ഇവയുടെ ഭാഗമാണ്. ഡിജിറ്റല്‍ സേവനങ്ങള്‍ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുയെന്ന ലക്ഷ്യത്തോടെ പൊതു ജനസേവന കേന്ദ്രം കൂടെ ഓരോ സ്‌കില്‍ ഡവലപ്മന്റ് സെന്ററുകളുടെയും ഭാഗമാവുന്നതോടെ ഗ്രാമീണമേഖലക്കത് കൂടുതല്‍ ഉപകാരമാവും.

- Advertisement -
Ad image

കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങില്‍ എസ് എസ് എഫ് ദേശീയ നേതാക്കളായ ഡോ. പി എ ഫാറൂഖ് നഈമി, നൗഷാദ് ആലം മിസ്ബാഹി, സുഹൈറുദ്ധീന്‍ നൂറാനി, ഉബൈദുല്ല സഖാഫി, മുഹമ്മദ് ശരീഫ്, ആര്‍ എസ് സി പ്രതിനിധി അഹമ്മദ് ഷെറിന്‍, ശാഫി നൂറാനി, ശാഹിദ് നിസാമി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!