ആലുവ എടത്തല പഞ്ചായത്തിലും സര്‍വ്വേ ജനങ്ങള്‍ തടഞ്ഞു

Web Desk
1 Min Read

ആലുവ: എടത്തല പഞ്ചായത്തിലെ നാലാംമൈല്‍ സഹായ പടിക്കു സമീപം രാവിലെ പത്തു മണിയോടെ കല്ലിടാനായെത്തിയ സര്‍വ്വേ സംഘത്തെ സ്ത്രീകള്‍ ഉള്‍പ്പെടെ തടഞ്ഞു. സീ പോര്‍ട്ട് എയര്‍പോര്‍ട്ട് പദ്ധതിക്കു വേണ്ടി സ്ഥലം വിട്ടു കൊടുത്ത് അധോഗതിയിലായ കുടുംബത്തെ വീണ്ടും കുടിയിറക്കാനുള്ള നീക്കത്തിനെതിരെ ഒരു വീട്ടമ്മ നടത്തിയ പ്രതിഷേധം കുടിയൊഴിപ്പിക്കലിന്റെ മനുഷ്യത്വ വിരുദ്ധ സമീപനം വ്യക്തമാക്കി.

city exchange

സ്വകാര്യ ഭൂമിയില്‍ കല്ലിടാനുള്ള നീക്കം പൊതുപ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് പിടിച്ചു മാറ്റി. സര്‍വ്വേ ആന്റ് ബൗണ്ടറീസ് ആക്ടിന്റെ പോലും നഗ്‌നനമായ ലംഘനമാണ് കെ റെയില്‍ സില്‍വര്‍ ലൈനിനുവേണ്ടി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നിയമവാഴ്ചയെ വെല്ലുവിളിക്കുകയും പൗരന്റെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങളോട് കണക്ക് പറയേണ്ടിവരുമെന്ന് കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഉച്ചതിരിഞ്ഞ് തോലക്കര ലൈനിലും ശക്തമായ ചെറുത്ത് നില്‍പ്പാണ് സ്ത്രീകള്‍ ഉള്‍പ്പെടെ നടത്തിയത്.

- Advertisement -
Ad image

കെ എം ഷംസുദ്ദീന്‍, വി ഇ പരീത്കുഞ്ഞ്, എ എ മാഹിന്‍, എം എ ഹാരിസ്, മുംതാസ് ടീച്ചര്‍, ഷാജിതാ അബ്ബാസ്, ഷൈനി ടോമി, എന്‍ എച്ച് ഷബീര്‍, ടി എം എ അബ്ദുല്‍ കരീം, അന്‍സാര്‍, സിദ്ധിഖ് നേ മീന്ത്രിക്കല്‍, പി ഒ സാദിഖ്, പി ബി അലി, എം എ കുഞ്ഞുമുഹമ്മദ്, സി യു യൂസഫ്, കെ എസ് ബഷീര്‍, ലോറന്‍സ്, ഹംസ, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!