ദേശീയ ചുവര്‍ചിത്രകലാ ക്യാമ്പ് വരമുദ്ര 2022ന് തുടക്കം

Web Desk
2 Min Read

തിരുവനന്തപുരം: ആറന്മുള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന ദേശീയ ചുവര്‍ചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തില്‍ ആരംഭിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാന്‍വാസില്‍ ചിത്രം വരച്ചുകൊണ്ടായിരുന്നു മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

city exchange

ആറന്മുളയില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു സ്ഥാപനം എന്നതിലുപരി വാസ്തുവിദ്യാ ഗുരുകുലത്തെ ഒരു അന്തര്‍ദേശീയ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗുരുകുലവും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്ന് റൂറല്‍ ആര്‍ട്ട് ഹബ് പദ്ധതി വ്യാപകമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

മണ്മറഞ്ഞ കലാ സംസ്‌കൃതിയെ വാസ്തുവിദ്യാ ഗുരുകുലം മുഖേന പരിപോഷിപ്പിക്കുന്ന പദ്ധതിയും ആവിഷ്‌കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നല്ല ടീം വര്‍ക്കുള്ള സര്‍ക്കാരാണ് നിലവിലുള്ളതെന്നും അതിനാല്‍ വിഭാവനം ചെയ്ത പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കി വിസ്മയം സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

- Advertisement -
Ad image

മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാസ്തുവിദ്യാ ഗുരുകുലത്തിന് സ്വന്തമായൊരു കെട്ടിടം ഈ സര്‍ക്കാരിന്റെ കാലത്ത് യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

മന്ത്രി അഡ്വ. ജി ആര്‍ അനില്‍ വിശിഷ്ടാതിഥിയായിരുന്നു.
കല, സംസ്‌കാരം, പരിസ്ഥിതി രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെയ്ക്കുന്നവര്‍ക്കായി പാലക്കാട് വെള്ളിനേഴിയിലെ സംസ്‌കൃതി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം പ്രൊഫ. പ്രദോഷ്‌കുമാര്‍ മിശ്രയ്ക്ക് ചടങ്ങില്‍ സമ്മാനിച്ചു. 50,001 രൂപയും പ്രശ്സ്തിപത്രവുമാണ് പുരസ്‌കാരം.

സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് റിയാസ്, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, ചിത്രകാരന്‍ ബി ഡി ദത്തന്‍, വാസ്തുവിദ്യാ ഗുരുകുലം ചെയര്‍മാന്‍ ഡോ. ജി ശങ്കര്‍, ഡയറക്ടര്‍ ടി ആര്‍ സദാശിവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്തിന് പുറത്തുനിന്നുള്‍പ്പെടെ 12 പ്രമുഖ കലാകാരന്മാരും ഗുരുകുലത്തിലെ കലാകാരന്മാരും ചേര്‍ന്ന് മുപ്പതിലധികം പ്രതിഭകള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണി മുതല്‍ വിവിധ പരിപാടികള്‍, വ്യത്യസ്ത വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, ഡോക്യുമെന്ററി ഫിലിം പ്രദര്‍ശനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന സെമിനാര്‍ മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. കളമെഴുത്ത് ചരിത്രവും ശൈലിയും എന്ന വിഷയത്തെക്കുറിച്ച് കെ യു കൃഷ്ണകുമാറും ഒഡീഷയുടെ ചുമര്‍ ചിത്രകലാ പാരമ്പര്യം എന്ന വിഷയത്തെക്കുറിച്ച് പ്രൊ. പ്രാദോഷ് കുമാര്‍ മിശ്രയും സെമിനാര്‍ നയിക്കും. ചെട്ടികുളങ്ങര ജയകുമാറിന്റെ കളമെഴുത്തും ഉണ്ടാകും.
ക്യാമ്പ് 15നു സമാപിക്കും.

Share This Article
Leave a Comment
error: Content is protected !!