

കൊച്ചി: വൈവിധ്യങ്ങളും വൈരുധ്യങ്ങളും ഐശ്വര്യത്തിന്റെ അടയാളമായി കണ്ട രാജ്യമാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിലെ ഏകത്വം നാടിനെ നന്മയിലേക്ക് നയിക്കാനുള്ള വഴി വിളക്കായി ഭരണഘടനയില്‍ എഴുതി ചേര്‍ത്തത് തന്നെ രാജ്യത്തിന്റെ ഐശ്വര്യത്തെ മുന്നില്‍ കണ്ട് കൊണ്ടാണെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി പറഞ്ഞു. കെ എ ടി എഫ് എറണാകുളം ഉപജില്ലാ കമ്മിറ്റി ‘ബഹുസ്വരത രാഷ്ട്ര നന്മക്ക്’ എന്ന പ്രമേയത്തോടെ നടത്തിയ ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ വര്‍ണ്ണത്തിലും ജീവിത രീതിയിലും സംസാര ശൈലിയിലും മനുഷ്യ സമൂഹം ഭിന്നമാകുമ്പോള്‍ തന്നെ മനുഷ്യനെന്ന മൂല്യബോധത്തിന്റെ മാഹാത്മ്യത്തിലാണ് ഒന്നിച്ച് നില്‍ക്കേണ്ടത്. വര്‍ണ്ണത്തിലും മണത്തിലും ഗുണത്തിലും വൈവിധ്യമുള്ള മലര്‍വാടിക്ക് മാത്രമെ യഥാര്‍ഥ സൗന്ദര്യത്തിന്റെ മനോഹാരിത പ്രതിഫലിപ്പിക്കാനാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഉപജില്ലാ പ്രസിഡന്റ് അനസ് നദ്വി അധ്യക്ഷത വഹിച്ചു.
സി അബ്ദുല്‍ അസീസ് മാസ്റ്റര്‍ സ്മരണിക ഉപജില്ല പ്രസിഡന്റ് അനസ് നദ്വിക്ക് നല്‍കി സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി പ്രകാശനം ചെയ്തു. ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഗനി സ്വലാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. എം മുത്തലിബ്, സമീര്‍ സ്വലാഹി, അനസ് പൊന്നാരിമംഗലം, ത്വാഹ മൂസ, അബ്ദുസലാം ഇസ്‌ലാഹി, സാജിദ അലി, സൈനബ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി അനസ് നദ്വി (പ്രസി), സമീര്‍ സ്വലാഹി, അഷ്‌റഫ് ഇസ്‌ലാഹി (വൈസ് പ്രസി), ത്വാഹ മൂസ (ജന സെക്ര), എം എം മുത്തലിബ്, ഹസനത്തുന്നിസ (ജോ സെക്ര), ഷഹീം മുഹമ്മദലി ടി (ട്രഷ), സൈനബ പനങ്ങാട് (വനിത വിങ്ങ് ചെയര്‍ പേഴ്‌സണ്‍), ഷംല ടീച്ചര്‍ (വനിത വിങ്ങ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

