തായിക്കാട്ടുകര പൈപ്പ് ലൈന്‍ റോഡില്‍ മാലിന്യം കത്തിച്ച വിഷപ്പുക ശ്വസിച്ച് ജനങ്ങള്‍ ദുരിതത്തില്‍

Web Desk
2 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ പൈപ്പ് ലൈന്‍ റോഡില്‍ പഞ്ചായത്ത് ലൈബ്രറിക്കു സമീപത്തെ വീടുകള്‍ക്കടുത്ത് രാത്രി പാടത്ത് മാലിന്യത്തിന് തീ കൊടുത്തത് മൂലം വലിയ തോതില്‍ വിഷപ്പുക ഉയര്‍ന്നു. ഇതോടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നൂറു കണക്കിന് കുടുംബങ്ങളിലും വിഷപ്പുക ശ്വസിച്ച് വലിയ ബുദ്ധിമുട്ട് ഉണ്ടാവുകയും ചുമയും ശ്വാസമുട്ടും മൂലം ദുരിതത്തിലാവുകയും ചെയ്തു. കട്ടേപ്പാടമായ പ്രസ്തുത സ്ഥലത്തു നികത്തുന്നതിനു വേണ്ടി ആശുപത്രി മാലിന്യവും പ്ലാസ്റ്റിക് വേസ്റ്റുകളും ഉള്‍പ്പെടെയുള്ള വലിയ തോതില്‍ ഉള്ള മാലിന്യം രാത്രിയുടെ മറവില്‍ തള്ളുകയാണ്. തീ പിടിച്ചപ്പോള്‍ രണ്ടു പ്രാവശ്യം ആലുവയില്‍ നിന്നും ഫയര്‍ഫോഴ്‌സ് വന്നാണ് തീ അണച്ചത്. എന്നാല്‍ മാലിന്യം അതേ സ്ഥലത്തു തന്നെ കിടക്കുന്നതിനാല്‍ ഇനിയും തീ പിടിച്ച് വിഷപ്പുക മൂലം ജനങ്ങള്‍ ദുരിതത്തിലാവുന്ന അവസ്ഥയിലാണ്.

city exchange

ആശുപത്രി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും മണ്ണില്‍ കിടക്കുന്നതു മൂലം സമീപത്തുള്ള കിണറുകളും വിഷം കലര്‍ന്നു കുടിവെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. മാലിന്യം അടിച്ചു ജനദ്രോഹ നടപടികള്‍ എടുക്കുന്ന സ്ഥല ഉടമകള്‍ക്കെതിരെ ഹരിത നിയമ പ്രകാരം നടപടി എടുക്കുകയും മുഴുവന്‍ മാലിന്യവും പ്രസ്തുത സ്ഥലത്തു നിന്നും അടിയന്തിരമായി മാറ്റിക്കുകയും മാലിന്യം കത്തിച്ചതു മൂലം ജനങ്ങള്‍ക്ക് ഉണ്ടായ നഷ്ടത്തിന് പരിഹാരം ഈടാക്കുകയും, പാടം നികത്തുന്നതിനെതിരെ നടപടി എടുക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കി. തുടര്‍ന്ന് പഞ്ചായത്ത് സ്ഥലം ഉടമക്ക് അടിയന്തിരമായി സ്ഥലത്തു നിന്നും വേസ്റ്റ് മാറ്റണമെന്നും മാലിന്യം ഇനി ഇടാത്ത രീതിയില്‍ സ്ഥലത്തു നെറ്റ് കെട്ടണമെന്നും ആവശ്യപ്പെട്ടു കത്ത് നല്‍കി. പെരിങ്ങാലയില്‍ ഉള്ള സ്ഥല ഉടമയെ വിവരം അറിയിച്ചപ്പോള്‍ തങ്ങള്‍ അല്ല മാലിന്യം ഇടുന്നതെന്നും തങ്ങള്‍ക്കു മാലിന്യം ഇടുന്നതിനെപ്പറ്റി യാതൊരു അറിവും ഇല്ലെന്നാണ് പറഞ്ഞത്. തായിക്കാട്ടുകര സെന്‍ട്രല്‍ റെസിഡന്‍സ് അസോസിയേഷനും നടപടി ആവശ്യപ്പെട്ട് പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!